കേരളത്തില്‍ ഇതുവരെ വിറ്റത് ഒരു ലക്ഷം ടിക്കറ്റുകള്‍! പ്രീ സെയില്‍സില്‍ 'ആടുജീവിതം' നേടിയ കളക്ഷന്‍

Published : Mar 25, 2024, 08:09 AM IST
കേരളത്തില്‍ ഇതുവരെ വിറ്റത് ഒരു ലക്ഷം ടിക്കറ്റുകള്‍! പ്രീ സെയില്‍സില്‍ 'ആടുജീവിതം' നേടിയ കളക്ഷന്‍

Synopsis

ആദ്യദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രം

മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമാ അനുഭവമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന്‍ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കുന്ന സിനിമ എന്നതാണ് അതിന് പ്രധാന കാരണം. കൊവിഡ് ഉള്‍പ്പെടെയുള്ള തടസങ്ങളാലും കാന്‍വാസിന്‍റെ വലിപ്പത്താലുമൊക്കെ ആശയത്തില്‍ നിന്നും സ്ക്രീനിലേക്ക് എത്താന്‍ 16 വര്‍ഷമെടുത്ത ആടുജീവിതം അവസാനം തിയറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് 28 ന് ആണ് റിലീസ്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിക്കുകയാണ് ചിത്രം.

കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് അറിയിക്കുന്നു. ഇതിലൂടെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 1.75 കോടിയാണ്! ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതികരണമാണ് ഇത്. ഈ ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഇത്. ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പുള്ള കണക്കാണ് ഇത്. ഇനിയുള്ള മൂന്ന് ദിവസങ്ങളിലൂടെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

ആദ്യദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമാണിത്. പ്രേമലുവിനും മഞ്ഞുമ്മല്‍ ബോയ്സിനും ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്. മറ്റ് തെന്നിന്ത്യന്‍ നഗരങ്ങളിലും മുംബൈയിലും ആടുജീവിതം ടീം പ്രസ് മീറ്റ് നടത്തിയിരുന്നു. ഒപ്പം നിരവധി അഭിമുഖങ്ങളും നല്‍കി. എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ സൌണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി ആണ്.

ALSO READ : ബിഗ് ബോസ് 'ഫൈനല്‍ 5' ല്‍ ആരൊക്കെ? തന്‍റെ പ്രവചനം അവതരിപ്പിച്ച് സുരേഷ് മേനോന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പവർ പാക്ക്ഡ് പോസിറ്റീവ് ഓപ്പണിംഗുമായി റൗഡികൾ റിങ്ങിലേക്ക്; ആദ്യദിനം തന്നെ തിയേറ്ററുകൾ ഇളക്കി മറിച്ച് 'ചത്താ പച്ച'
'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച