Latest Videos

മഞ്ഞുമ്മല്‍ ബോയ്‍സ് വീണു, കേരള കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മൂന്ന് ചിത്രങ്ങള്‍ മാത്രം

By Web TeamFirst Published Apr 21, 2024, 8:54 AM IST
Highlights

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി ആടുജീവിതം.


അടുത്തകാലത്ത് മലയാളത്തെ വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആടുജീവിതം. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. ആടുജീവിതം കേരള ബോക്സ് ഓഫീസ് കളക്ഷനിലും റെക്കോര്‍ഡിട്ടിരിക്കുകയാണ്.  കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിനെ മറികടന്നിരിക്കുകയാണ് ആടുജീവിതം.

ആടുജീവിതം കേരളത്തില്‍ നിന്ന് 72.50 കോടി രൂപയിലധികം നേടിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തില്‍ 71.75 കോടി രൂപയാണ് നേടിയത്. ആടുജീവിതത്തിന് തൊട്ടുമുന്നിലുള്ള ബാഹുബലി രണ്ടിന്റെ കളക്ഷൻ കേരള ബോക്സ് ഓഫീസില്‍ 72.60 രൂപയാണ്. കേരളത്തില്‍ ഒന്നാം സ്ഥാനത്തുള്ള 2018ന്റെ കളക്ഷൻ കേരള ബോക്സ് ഓഫീസില്‍ 89.20 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള പുലിമുരുകൻ 80.25 കോടി രൂപയുമാണ് നേടിയത്.

കേരളത്തില്‍ ആറാമത് കെജിഎഫ് രണ്ടാണ്. കെജിഎഫ് ചാപ്റ്റര്‍ രണ്ട് 68.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം നേടിയതെങ്കിലും അന്യഭാഷയില്‍ നിന്ന് എത്തിയത് കണക്കിലെടുക്കുമ്പോള്‍ ഇത് വമ്പൻ വിജയവുമാണ്. ഏഴാം സ്ഥാനത്തുള്ള ലൂസിഫറാകട്ടെ 66.10 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. തൊട്ടുപിന്നിലുള്ള പ്രേമലു കേരളത്തില്‍ 62.75 കോടി രൂപ നേടി വമ്പൻമാരെയും ഞെട്ടിക്കുന്ന ഒരു പ്രകടനമാണ് കാഴ്‍ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഒമ്പതാമത് വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ലിയോയാണ്. ആഗോളതലത്തില്‍ ലിയോ ഏതാണ്ട് 620 കോടി രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 60.10 കോടി രൂപ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ തമിഴ് ചിതം നേടുന്ന എക്കാലത്തെയും കണക്കിലും ഉയര്‍ന്ന കളക്ഷൻ ലിയോയുടെ പേരിലാണ്. രജനികാന്തിന്റെ ജയിലര്‍ ആകെ 57.70 കോടി രൂപയുമായി കേരളത്തില്‍ നിന്ന് മാത്രമായി പത്താം സ്ഥാനത്തുമുണ്ട്.

Read More: എന്തായിരിക്കും ആ സര്‍പ്രൈസ്?, പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ഒരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!