ഡാ മോനേ 'ആവേശം' ഇരട്ടിക്കുന്നു; വിഷു തലേന്നും ബോക്സോഫീസില്‍ ബോസായി ഫഹദ്, കളക്ഷന്‍ ഇങ്ങനെ

Published : Apr 14, 2024, 10:23 AM ISTUpdated : Apr 14, 2024, 10:25 AM IST
ഡാ മോനേ 'ആവേശം' ഇരട്ടിക്കുന്നു; വിഷു തലേന്നും ബോക്സോഫീസില്‍ ബോസായി ഫഹദ്, കളക്ഷന്‍ ഇങ്ങനെ

Synopsis

വിഷു തലേന്ന് മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 10 കോടി കടന്നിരിക്കുകയാണ് ചിത്രം.  

കൊച്ചി: വിഷു ചിത്രങ്ങളില്‍ ബോക്സോഫീസ് കീഴടക്കുകയാണ് ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. ആദ്യദിനത്തില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ഓപ്പണിംഗ് കളക്ഷന്‍ ഇട്ട ചിത്രം രണ്ടാം ദിനത്തിലും ഇതേ തരത്തില്‍ തുടര്‍ന്ന്. വിഷു തലേന്ന് മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 10 കോടി കടന്നിരിക്കുകയാണ് ചിത്രം.

ശനിയാഴ്ച ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം ചിത്രം 4.35 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ആദ്യദിനത്തില്‍ ചിത്രം 3.65 കോടിയും, രണ്ടാം ദിനത്തില്‍ 3.35 കോടിയും ആയിരുന്നു കളക്ഷന്‍. ഇതോടെ 11.35 കോടിയാണ് ചിത്രം മൂന്ന് ദിവസത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. പിവിആര്‍ പ്രദര്‍ശന പ്രശ്നം പരിഹരിച്ചതോടെ തുടര്‍ന്ന് ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ചിത്രത്തിന് പ്രതീക്ഷിക്കാം. 

ആവേശത്തിന്‍റെ ശനിയാഴ്ചത്തെ രാത്രി ഷോകളില്‍ തീയറ്റര്‍ ഒക്യുപെന്‍സി  74.33 ശതമാനം ആയിരുന്നു. തീയറ്റര്‍ ഒക്യുപെന്‍സി  ഇവനിംഗ് ഷോയ്ക്ക് 67.76%, ആഫ്റ്റര്‍ നൂണ്‍ ഷോ 75.14%, മോണിംഗ് ഷോ 62.61% എന്നിങ്ങനെയായിരുന്നു. 


ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്

ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

മോഹൻലാൽ, മമ്മൂട്ടി സിനിമകൾ മാറിക്കോ!; ഇത് പിള്ളേരുടെ രാജവാഴ്ച, ആദ്യദിനം ലോകമെമ്പാടും പണംവാരിയ മോളിവുഡ്

എല്ലാ മുഖങ്ങളിലും ഒരേ നി​ഗൂഢത; ദുരൂഹത നിറച്ച് ഒരു കട്ടിൽ ഒരു മുറി ട്രെയിലര്‍

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'