ശനിയാഴ്ച അങ്ങ് എടുത്ത് 'ഓസ്‍ലര്‍': ജയറാം മമ്മൂട്ടി ചിത്രത്തിന് ഗംഭീര കളക്ഷന്‍.!

Published : Jan 14, 2024, 09:25 AM IST
ശനിയാഴ്ച അങ്ങ് എടുത്ത്  'ഓസ്‍ലര്‍': ജയറാം മമ്മൂട്ടി ചിത്രത്തിന് ഗംഭീര കളക്ഷന്‍.!

Synopsis

അതേ സമയം റിലീസായി  മൂന്നാം  ദിനത്തില്‍ അതായത് ഡിസംബര്‍ 13 ശനിയാഴ്ച ചിത്രം എത്ര നേടി എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. 

കൊച്ചി: തീയറ്ററുകളില്‍ മികച്ച അഭിപ്രായം ലഭിച്ചതിന് പിന്നാലെ കളക്ഷനിലും മുന്നേറ്റം നടത്തുകയാണ് 'ഓസ്‍ലര്‍'. ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കോമ്പോയില്‍ ഇറങ്ങിയ ചിത്രം മൂന്നാം ദിനത്തിലും കളക്ഷനില്‍ സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. ആദ്യദിനം ആ​ഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ ആറ് കോടിയോളം വരുമെന്നാണ് വിവിധ ട്രേഡ് ​ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്ക്. കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 

അതേ സമയം റിലീസായി  മൂന്നാം  ദിനത്തില്‍ അതായത് ഡിസംബര്‍ 13 ശനിയാഴ്ച ചിത്രം എത്ര നേടി എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര ബോക്സോഫീസ് കണക്കാണ് ട്രേഡ് ട്രാക്കറായ സാക്നില്‍‌ക്.കോം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ 2.8 കോടി കളക്ഷന്‍ നേടിയ 'ഓസ്‍ലര്‍'. വെള്ളിയാഴ്ച രണ്ടാം ദിനത്തില്‍ 2.15 കോടിയാണ് നേടിയത്. 

എന്നാല്‍ ആദ്യ ശനിയാഴ്ച എത്തിയപ്പോള്‍ ഇത് വര്‍ദ്ധിച്ചിട്ടുണ്ട്. ചിത്രം ശനിയാഴ്ച 2.60 ആണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്.  ചിത്രം സ്ഥിരത നിലനിര്‍ത്തുന്നു എന്ന സൂചനയാണ് ഇത്. ഇന്ന് ഞായറാഴ്ച  ആയതിനാല്‍ മികച്ച സംഖ്യ തന്നെ ചിത്രം കളക്ഷന്‍ നേടും എന്ന സൂചന കൂടിയാണ് ഇത്.

2024 ജനുവരി 13 ശനിയാഴ്ച എബ്രഹാം ഓസ്‌ലറിന് മൊത്തത്തിൽ 53.51% ആയിരുന്നു തീയറ്റര്‍ ഒക്യൂപെന്‍‌സി ഉണ്ടായത്.ശനിയാഴ്ച  നൈറ്റ് ഷോകളില്‍  72.49% ആയിരുന്നു. ശനിയാഴ്ച ഈ രീതിയില്‍ ആണെങ്കില്‍ ആദ്യ ഞായറാഴ്ച ചിത്രം ചിലപ്പോള്‍ 3 കോടി കടക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 7.55 കോടിയാണ്. 

വ്യാഴാഴ്ചയാണ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഓസ്‍ലര്‍ തിയറ്ററുകളിൽ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്റേതായി എത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രൺധീർ കൃഷ്ണയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര, ജ​ഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‍ലര്‍. കിംഗ് ഓഫ് കൊത്ത, നേര്, കണ്ണൂര്‍ സ്ക്വാഡ്, വോയ്സ് ഓഫ് സത്യനാഥന്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സിനിമകള്‍. 

രണ്ടാം ദിനം മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരത്തിന്‍റെ കളക്ഷന്‍ കുത്തനെ വീണു; ഗുണം ചെയ്തത് 'ഹനുമാനോ'.!

'200 കോടിയോ.. അതുക്കും മേലെ': വിജയിയുടെ 'ദ ഗോട്ട്' പുതിയ അപ്ഡേറ്റ് കേട്ട് ഞെട്ടി ആരാധകര്‍.!

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്