പുഷ്പ ഇന്റർനാഷണലാടാ..; 1000 കോടിക്കിനി 78 കോടി മാത്രം; വ്യാജന്മാർക്കിടയിലും മാസായി പുഷ്പരാജ്

Published : Dec 11, 2024, 10:06 AM ISTUpdated : Dec 11, 2024, 10:08 AM IST
പുഷ്പ ഇന്റർനാഷണലാടാ..; 1000 കോടിക്കിനി 78 കോടി മാത്രം; വ്യാജന്മാർക്കിടയിലും മാസായി പുഷ്പരാജ്

Synopsis

2021ലാണ് സുകുമാറിന്റെ സംവിധാനത്തിൽ പുഷ്പ ​ദ റെയ്സ് റിലീസ് ചെയ്യുന്നത്.

അഞ്ച് ദിവസം മുൻപ് ആയിരുന്നു സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 റിലീസ് ചെയ്തത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ നിറഞ്ഞാടിയ ചിത്രത്തിന് മികച്ച ബുക്കിങ്ങും കളക്ഷനുമാണ് ഓരോ ദിവസം കഴിയുന്തോറും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും അഭിനയിച്ച ചിത്രം നിലവിൽ 1000 കോടി കളക്ഷൻ എന്ന സ്വപ്നനേട്ടത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ്. 

കഴിഞ്ഞ ദിവസം വരെയുള്ള ഔദ്യോ​ഗിക റിപ്പോർട്ട് പ്രകാരം 922 കോടിയാണ് ആ​ഗോളതലത്തിൽ പുഷ്പ 2 നേടിയിരിക്കുന്നത്. ഏറ്റവും വേ​ഗത്തിൽ 900 കോടി ക്ലബ്ബിൽ എത്തുന്ന ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും അല്ലു അർജുൻ ചിത്രത്തിന് സ്വന്തമാക്കിയിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ കൽക്കി 2898 എഡി, ബാഹുബലി, കെജിഎഫ് ഫ്രാഞ്ചൈസികളെ പിന്നിലാക്കിയാണ് പുഷ്പ 2ന്റെ ബോക്സ് ഓഫീസ് പ്രയാണം. 

റിപ്പോർട്ടുകൾ പ്രകാരം ഇനി 78 കോടി മാത്രമാണ് 1000 കോടി എന്ന സ്വപ്ന നേടത്തിലേക്ക് പുഷ്പ 2ന് എത്താൻ വേണ്ടത്. അത് ഇന്നത്തോടെ ലഭിക്കുമെന്ന ഉറപ്പാണ്. ഇതോടെ ഏറ്റവും വേ​ഗത്തിൽ 1000 കോടി ക്ലബ്ബിൽ കയറുന്ന ഇന്ത്യൻ സിനിമയെന്ന ഖ്യാതിയും പുഷ്പ 2 സ്വന്തമാക്കും. ആറ് ദിവസം കൊണ്ടാണ് അല്ലു അർജുൻ ചിത്രത്തിന്റെ ഈ നേട്ടം. 

കണ്ണനെയും താരുവിനെയും അനു​ഗ്രഹിക്കാൻ സ്റ്റാലിൻ എത്തി; ആഘോഷമായി കാളിദാസ്-തരിണി സം​ഗീത് ഫങ്ഷൻ

2021ലാണ് സുകുമാറിന്റെ സംവിധാനത്തിൽ പുഷ്പ ​ദ റെയ്സ് റിലീസ് ചെയ്യുന്നത്. 350 കോടിയായിരുന്നു 250 കോടിയിൽ ഒരുങ്ങിയ ചിത്രം നേടിയത്. വൻ വിജയവും ചിത്രം സ്വന്തമാക്കി. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അല്ലു അർജുനെ തേടി എത്തിയിരുന്നു. അതേസമയം, പുഷ്പ 2ലേക്കായി 300 കോടി അടുപ്പിച്ച പ്രതിഫലം ആണ് അല്ലു വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് വില്ലൻ വേഷത്തിലെത്തിയ പടത്തിൽ രശ്മിക മന്ദാനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിനിടെ പുഷ്പ 2ന്റെ വ്യാജ ഹിന്ദി പതിപ്പ് യുട്യൂബിൽ പ്രചരിക്കുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി