പ്രതീക്ഷയേറ്റിയ ആസിഫ് അലി ചിത്രം, ബോക്സ് ഓഫീസിൽ വീണോ? 'ലെവൽ ക്രോസ്' ഇതുവരെ നേടിയത്

Published : Aug 06, 2024, 09:27 AM IST
പ്രതീക്ഷയേറ്റിയ ആസിഫ് അലി ചിത്രം, ബോക്സ് ഓഫീസിൽ വീണോ? 'ലെവൽ ക്രോസ്' ഇതുവരെ നേടിയത്

Synopsis

 'അഡിയോസ് അമിഗോ' എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്നത്. 

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ആസിഫ് അലി ചിത്രമാണ് ലെവൽ ക്രോസ്. സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രത്തിൽ ഏറെ വ്യത്യസ്തമായ വേഷത്തിലായിരുന്നു ആസിഫ് എത്തിയത്. പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും അക്കാര്യം വ്യക്തമായതാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ഈ സസ്പെൻസ് ത്രില്ലറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

2024 ജൂലൈ 26നാണ് ലെവൽ ക്രോസ് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് പത്ത് ദിവസം വരെയുള്ള ചിത്രത്തിന്റെ കളക്ഷൻ വിവരമാണ് പ്രമുഖ ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോർട്ട് പ്രകാരം 1.34 കോടി രൂപയാണ് ലെവൽ ക്രോസ് ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്നും ഒൻപത് ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. 

നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രമാണ് ലെവൽ ക്രോസ്. ജീത്തു ജേസഫിന്റെ സംവിധാന സഹായിയും ശിഷ്യനും കൂടിയാണ് അയൂബ്. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിൽ അമല പോൾ ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷറഫുദ്ദീനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും അര്‍ഫാസ് അയൂബ് തന്നെയാണ്. 

ആ​ഗ്രഹിച്ച നായിക, ഹീറോയ്‌ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന വേഷം; പാർവതി തിരുവോത്തിനെ പുകഴ്ത്തി വിക്രം

അതേസമയം, 'അഡിയോസ് അമിഗോ' എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഓഗസ്റ്റ് 2ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വ്യത്യസ്ത കഥപറച്ചിലുമായി എത്തുന്ന സിനിമയാകും അഡിയോസ് അമിഗോ എന്നാണ് വിലയിരുത്തലുകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍