തമിഴിന്റെ രക്ഷകനാകാൻ രായൻ, വിറ്റ ടിക്കറ്റുകള്‍ 60,000 എണ്ണം, ആകെ നേടിയത് എത്ര?, കണക്കുകള്‍

Published : Jul 23, 2024, 05:32 PM IST
തമിഴിന്റെ രക്ഷകനാകാൻ രായൻ, വിറ്റ ടിക്കറ്റുകള്‍  60,000 എണ്ണം, ആകെ നേടിയത് എത്ര?, കണക്കുകള്‍

Synopsis

റിലീസിന് മുന്നേ രായൻ നേടിയ കളക്ഷന്റെ കണക്കുകള്‍.

ധനുഷിന്റെ രായൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ധനുഷ് നായകനാകുന്ന രായന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും  അത് പ്രതിഫലിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൻ പ്രീ സെയില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്‍നാട്ടില്‍ മാത്രം രായൻ 1.50 കോടി റിലീസിന് മുന്നേ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനകം ധനുഷിന്റേതായി എത്തുന്ന രായന്റെ ടിക്കറ്റുകള്‍ ആകെ 60,000 എണ്ണം വിറ്റുവെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ ബുക്ക് മൈ ഷോ റിപ്പോര്‍ട്ട്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പെഴുതിയിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. രായനിലെ പുതിയ ഗാനം എഴുതിയിരിക്കുന്നത് സംവിധായകൻ ധനുഷും ആലാപനം റഹ്‍മാനും ഗാനവ്യയുമാണ്.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More: പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായ തലവൻ ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്