'പണി'യുടെ പോക്ക് എങ്ങോട്ട് ? ജോജു ചിത്രം ആ സ്വപ്ന സംഖ്യ തൊട്ടോ ? കളക്ഷൻ വിവരങ്ങൾ ഇങ്ങനെ

Published : Nov 02, 2024, 06:24 PM ISTUpdated : Nov 02, 2024, 06:27 PM IST
'പണി'യുടെ പോക്ക് എങ്ങോട്ട് ? ജോജു ചിത്രം ആ സ്വപ്ന സംഖ്യ തൊട്ടോ ? കളക്ഷൻ വിവരങ്ങൾ ഇങ്ങനെ

Synopsis

ഒക്ടോബർ 24നാണ് പണി റിലീസ് ചെയ്തത്.

ഴിഞ്ഞ വർഷം മുതൽ മലയാള സിനിമയിൽ വലിയൊരു മുന്നേറ്റം കൊണ്ടുവന്നൊരു കാര്യമാണ് മൗത്ത് പബ്ലിസിറ്റി. വലിയ പ്രമോഷൻ പരിപാടികളൊന്നും ഇല്ലാതെ എത്തിയ കൊച്ചു ചിത്രങ്ങൾ ഇത്തരം പ്രേക്ഷക പ്രതികരണങ്ങളിലൂടെ വൻവിജയം സ്വന്തമാക്കിയത് ഏവരും കണ്ടതാണ്. രോമാഞ്ചം പോലുള്ള സിനിമകൾ അതിന് ഉദാഹരണമാണ്. ആ ട്രെന്റിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് പണി എന്ന ചിത്രം. 

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണിയ്ക്ക് ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം ബോക്സ് ഓഫീസിലും പണി കസറുന്നുണ്ട്. ഈ അവസരത്തിൽ എട്ട് ദിവസം കൊണ്ട് പണി നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 12.25 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. എട്ട് ദിവസത്തിൽ ആകെ ഇരുപത്തി അഞ്ച് കോടി അടുപ്പിച്ച് പണി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ഒടിടി പ്ലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങളൊന്നും തന്നെ വന്നിട്ടില്ല. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ മികച്ച കളക്ഷൻ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ. 

കടം 25,000 രൂപ, അതുവീട്ടാൻ സിനിമയിലെത്തി, ഇന്നൊരു പടത്തിന് പ്രതിഫലം 35 കോടി; ഇതൊരു സൂപ്പർതാര കഥ

ഒക്ടോബർ 24നാണ് പണി റിലീസ് ചെയ്തത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്നെന്ന നിലയിൽ പ്രഖ്യാപനം മുതൽ ചിത്രം ശ്രദ്ധനേടിയിരുന്നു. ജോജു, സാഗർ സൂര്യ, ജുനൈസ് വി.പി., ബോബി കുര്യൻ, അഭിനയ, അഭയ ഹിരണ്മയി, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, റിനോഷ് ജോർജ്ജ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു. ജോജു ജോര്‍ജ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. പത്ത് മുതല്‍ ഇരുപത് കോടി വരെയാണ് പണിയുടെ ബജറ്റെന്നാണ് വിവരം.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ