പകർന്നാട്ടത്തിൽ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി; മറുപേരായി 'കാതൽ', ആദ്യദിനം നേടിയത്

Published : Nov 24, 2023, 07:48 AM ISTUpdated : Nov 24, 2023, 02:16 PM IST
പകർന്നാട്ടത്തിൽ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി; മറുപേരായി 'കാതൽ', ആദ്യദിനം നേടിയത്

Synopsis

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍.

'പ്രായം വെച്ചു നോക്കുകയാണെങ്കിൽ മമ്മൂക്ക, അദ്ദേഹത്തിന്റെ എഴുപതുകളിലാണ് ഏറ്റവും മികച്ച സിനിമകൾ ചെയ്യുക', മുൻപൊരു അഭിമുഖത്തിൽ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണിത്. അത് അന്വർത്ഥമാക്കുന്നത് തന്നെയാണ് ഓരോ ദിവസം കഴിയുന്തോറും മമ്മൂട്ടി എന്ന നടൻ മലയാള സിനിമകൾക്ക് നൽകുന്ന സംഭാവനകൾ. പകർന്നാട്ടങ്ങളിൽ എന്നും വ്യത്യസ്തത തേടുന്ന ആളാണ് മമ്മൂട്ടി. ആക്കൂട്ടത്തിലേക്കാണ് കാതൽ എന്ന സിനിമയും എത്തി നിൽക്കുന്നത്. ഇതുവരെ കാണാത്ത, മറ്റൊരു സൂപ്പർ താരവും ചെയ്യാൻ മടിക്കുന്ന വേഷം ചെയ്ത് മമ്മൂട്ടി വീണ്ടും സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചു. മാത്യു ദേവസിയായി നടൻ നിറഞ്ഞാടിയ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

കഴിഞ്ഞ ദിവസം ആണ് കാതൽ തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും മറ്റൊരു ഹിറ്റാകും കാതൽ എന്ന് ഏതാണ്ട് ഉറപ്പായി. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. തുടർന്ന്  നടന്ന ഷോകളിൽ എല്ലാം മികച്ച ബുക്കിംഗ് ആണ് നടന്നത്. ഭൂരിഭാ​ഗം തിയറ്ററിലും ഹൗസ് ഫുൾ ഷോകളും. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം കാതൽ നേടിയത് 1.5 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കേരളത്തിൽ മാത്രം ചിത്രം എത്ര നേടി എന്ന കണക്കുകൾ വരും മണിക്കൂറുകളിൽ പുറത്തുവരും. 

'കാതലി'ന് ജ്യോതിക വാങ്ങിയത് കോടികൾ, ഞെട്ടിക്കുന്ന ആസ്തി, സൂര്യയും ഒട്ടും പിന്നിലല്ല !

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ ദ കോർ. ജ്യോതിക നായികയായി എത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഈ കമ്പനിയുടേതായി റിലീസ ചെയ്യുന്ന നാലാമത്തെ സിനിമ കൂടിയാണ് കാതൽ. ഇതിന് മുൻപ് റിലീസ് ചെയ്ത റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നിവ ഹിറ്റ് സിനിമകൾ ആയിരുന്നു. കാതലിലൂടെ ആ ഹിറ്റ് വീണ്ടും ആവർത്തിക്കുകയാണ് മമ്മൂട്ടി കമ്പനി. മമ്മൂട്ടി, ജ്യോതിക എന്നിവർക്ക് പുറമെ ചിന്നു ചാന്ദിനി, മുത്തുമണി, സുധി, അലക്സ് അലിസ്റ്റർ തുടങ്ങി ഒട്ടനവധി താരങ്ങളും കാതലിൽ ഭാ​ഗമായിരുന്നു.  ആദര്‍ശ് സുകുമാരന്‍, പോള്ർസണ്‍ സ്കറിയ എന്നിവരാണ് തിരക്കഥ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി