10 കോടിയല്ല, പതിനഞ്ചല്ല, അതുക്കും മേലെ; ബോക്സ് ഓഫീസ് വിറപ്പിച്ച് ടർബോ ജോസ്, ഒഫീഷ്യൽ കണക്ക്

Published : May 24, 2024, 10:31 PM ISTUpdated : May 24, 2024, 10:40 PM IST
10 കോടിയല്ല, പതിനഞ്ചല്ല, അതുക്കും മേലെ; ബോക്സ് ഓഫീസ് വിറപ്പിച്ച് ടർബോ ജോസ്, ഒഫീഷ്യൽ കണക്ക്

Synopsis

സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന ഖ്യാതിയും ടർബോയ്ക്ക് സ്വന്തം. 

മ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ടർബോയുടെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷ്ഷൻ പുറത്ത്. റിലീസ് ചെയ്ത് ആദ്യദിനത്തിലെ കളക്ഷനാണ് നിർമാതാക്കളായ മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 17.3 കോടിയാണ് ആദ്യദിനം ടർബോ സ്വന്തമാക്കിയിരിക്കുന്നത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോയ്ക്ക് സ്വന്തം. 

മെയ് 23ന് ആയിരുന്നു ടര്‍ബോ റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ പ്രീ സെയിലിലൂടെ മികച്ച കളക്ഷന്‍ ടര്‍ബോ സ്വന്തമാക്കിയിരുന്നു. റിലീസ് ദിനമായ ഇന്നലെ 224 എക്സ്ട്രാ ഷോകളും സിനിമയ്ക്ക് നടന്നിരുന്നു. ഒപ്പം മികച്ച ബുക്കിങ്ങും നടക്കുന്നുണ്ട്. ഇന്നും 100ലേറെ എക്സ്ട്രാ ഷോകള്‍ സിനിമയ്ക്ക് നടക്കുന്നുണ്ടെന്നാണ് വിവരം. 

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിച്ചത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയത്.

'മിനിറ്റിന് മിനിറ്റിന് സ്വഭാവം മാറുന്നവൾ'; പോരടിച്ച് ജാസ്മിനും അഭിഷേകും, ബോണസ് പോയിന്റ് ആ താരത്തിന്

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച സിനിമയാണ് 'ടർബോ'. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ബിഗ് എംസി'ന്‍റെ 2025, ആ ടോപ്പ് 10 ലിസ്റ്റില്‍ യുവതാരങ്ങളെ ബഹുദൂരം പിന്നിലാക്കി മോഹന്‍ലാലും മമ്മൂട്ടിയും
എല്ലാം മാറി മറിയും ! ബോക്സ് ഓഫീസ് നിറച്ച് കളങ്കാവൽ, ഓരോ നിമിഷവും വിറ്റഴിയുന്നത് നൂറ് കണക്കിന് ടിക്കറ്റുകൾ