സമ്മിശ്ര പ്രതികരണങ്ങൾ, പക്ഷേ കളക്ഷനിൽ കരുത്ത് കാട്ടി 'വാലിബൻ'; ആദ്യദിനം 10കോടിക്ക് മേൽ !

Published : Jan 26, 2024, 09:16 PM ISTUpdated : Jan 26, 2024, 09:24 PM IST
സമ്മിശ്ര പ്രതികരണങ്ങൾ, പക്ഷേ കളക്ഷനിൽ കരുത്ത് കാട്ടി 'വാലിബൻ'; ആദ്യദിനം 10കോടിക്ക് മേൽ !

Synopsis

മോഹൻലാലിന്റെ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിം​ഗ് ആയിരിക്കുകയാണ് വാലിബൻ.

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യദിന കളക്ഷൻ വിവരങ്ങൾ പുറത്ത്. വിവിധ ട്രേഡ് അനലിസ്റ്റുകളുടെയും ‍ട്രാക്കർമാരുടെയും റിപ്പോർട്ട് പ്രകാരം ആദ്യദിനം ചിത്രം കേരളത്തിൽ നിന്നുമാത്രം നേടിയിരിക്കുന്നത് 5 കോടിക്ക് മുകളിലാണ്. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീ​ഗ്രേഡിം​ഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഈ അവസരത്തിലാണ് റെക്കോർഡുകൾ സൃഷ്ടിച്ച് മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസിൽ കസറുന്നത്. 

5.85 കോടിയാണ് കേരളത്തിൽ നിന്നും മലൈക്കോട്ടൈ വാലിബൻ ആദ്യദിനം സ്വന്തമാക്കിയത്. ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളിൽ നിന്നും ഒരുകോടി. ഓവർസീസിൽ $653K എന്നിങ്ങനെയാണ് വാലിബൻ നേടിയത്. ആകെ മൊത്തം ആദ്യദിനം മോഹൻലാൽ ചിത്രം സ്വന്തമാക്കിയത്  12.27 കോടി ​ഗ്രോസ് കളക്ഷനാണ്. 

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോഹൻലാലിന്റെ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിം​ഗ് ആയിരിക്കുകയാണ് വാലിബൻ. മരക്കാർ (എടിആർ), ഒടിയൻ, ലൂസിഫർ എന്നിവയാണ് മുന്നിലുള്ള മറ്റ് സിനിമകൾ. കേരളത്തിലെ കണക്ക് പ്രകാരം എക്കാലത്തെയും മികച്ച അഞ്ചാമത്തെ ഓപ്പണിം​ഗ് ആണ് വാലിബൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതേസമയം, കേരളത്തിലെ എല്ലാ ഭാഷാ റിലീസുകളുടെ ഓപ്പണിം​ഗ് ലിസ്റ്റിൽ പത്താം സ്ഥാനത്ത് ആണ് വാലിബൻ ഉള്ളത്. 

'കുതന്ത്രം'കാട്ടി സുഷിൻ ശ്യാമും വേടനും; 'മഞ്ഞുമ്മൽ ബോയ്സ്' പ്രോമോ സോം​ഗ്

നേര് ആണ് മോഹന്‍ലാലിന്‍റേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം ജീത്തു ജോസഫ് ആണ് സംവിധാനം ചെയ്തത്. വൃഷഭ, റംമ്പാന്‍, എമ്പുരാന്‍ എന്നിവയാണ് നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. ബറോസ് ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം മാര്‍ച്ചില്‍ തിയറ്ററില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം