'ആൽപറമ്പിൽ ​ഗോപി' കേറിയങ്ങ് കൊളുത്തി ! കോടികൾ വരാൻ നിവിനും, എങ്ങും ഹൗസ് ഫുൾ ഷോകൾ, കണക്കുകൾ

Published : May 01, 2024, 08:31 PM IST
'ആൽപറമ്പിൽ ​ഗോപി' കേറിയങ്ങ് കൊളുത്തി ! കോടികൾ വരാൻ നിവിനും, എങ്ങും ഹൗസ് ഫുൾ ഷോകൾ, കണക്കുകൾ

Synopsis

ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്.

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം. അതുതന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യിലേക്ക് പ്രേക്ഷകരെ ഏറെ ആകർഷിച്ച ഘടകം. പിന്നാലെ വന്ന പ്രമോഷൻ മെറ്റീരിയലുകളിൽ എല്ലാം തന്നെ നിവിന്റെ വലിയൊരു കം ബാക്ക് ആകും സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതി. പിന്നാലെ ഇന്ന് തിയറ്ററിലെത്തിയ ഈ സറ്റയർ ബേയ്സ്ഡ് ചിത്രം സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുക്കുക ആയിരുന്നു. ആൽപറമ്പിൽ ​ഗോപിയായുള്ള നിവിന്റെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തു. തിയറ്ററുകളിൽ ഉയർന്ന കയ്യടികൾ തന്നെ അതിന് തെളിവ്. 

റിലീസ് ചെയ്ത് നിരവധി ഷോകൾ പിന്നിടുമ്പോൾ ആദ്യ ദിനം മലയാളി ഫ്രം ഇന്ത്യ എത്ര കളക്ഷൻ നേടുമെന്ന വിവരങ്ങളും പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രീ സെയിലിലൂടെ 1.04കോടി ചിത്രം നേടിയിരുന്നു. റിലീസ് ചെയ്ത ആദ്യം ഷോ മുതൽ ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 2.5 കോടിയിലധികം ആദ്യദിനം ചിത്രം നേടും. കേരളത്തിലെ മാത്രം കളക്ഷൻ കണക്കാണിത്. 

സാരിയിൽ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വന്‍ വിമർശനം

കേരളത്തിലെ ഭൂരിഭാ​ഗം തിയറ്ററുകളിലും മികച്ച ബുക്കിം​ഗ് ആണ് മലയാളി ഫ്രം ഇന്ത്യയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തിയറ്ററായ കവിത തിയറ്ററിൽ അടക്കം രാത്രിയിലും ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നതെന്ന് ട്രാക്കർന്മാർ റിപ്പോർട്ട് ചെയ്യുന്നു. തിയറ്ററുകളിൽ വൻ തിരക്കും അനുഭവപ്പെടുന്നുണ്ട്. എന്തായാലും ഭേദപ്പെട്ട കളക്ഷ്ഷൻ തന്നെ നിവിൻ പോളി ചിത്രം ആദ്യദിനം നേടുമെന്ന് ഉറപ്പാണ്.

പ്രേമത്തിന് ശേഷം നിവിന് ലഭിക്കുന്ന മികച്ച ഓപ്പണിം​ഗ് ആകും മലയാളി ഫ്രം ഇന്ത്യയ്ക്ക് എന്നും അനലിസ്റ്റുകൾ പറയുന്നുണ്ട്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍