വേട്ടയ്യന് സംഭവിക്കുന്നത് എന്ത്?, നഷ്‍ടപരിഹാരം ചോദിച്ച് നിര്‍മാതാക്കള്‍?, രജനികാന്ത് പണം നല്‍കുമോ?

Published : Oct 20, 2024, 04:30 PM ISTUpdated : Oct 21, 2024, 04:00 PM IST
വേട്ടയ്യന് സംഭവിക്കുന്നത് എന്ത്?, നഷ്‍ടപരിഹാരം ചോദിച്ച് നിര്‍മാതാക്കള്‍?, രജനികാന്ത് പണം നല്‍കുമോ?

Synopsis

രജനികാന്തിനോട് നഷ്‍ടപരിഹാരം ചോദിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. തമിഴ്‍നാട്ടില്‍ മാത്രം വേട്ടയ്യൻ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. ലാഭം നേടുന്ന തരത്തില്‍ ചിത്രത്തിന് കളക്ഷൻ ലഭിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാല്‍ സലാം സിനിമയുടെയടക്കം നഷ്‍ടം ചിത്രം നികത്തില്ലെന്നതിനാല്‍ നടനോട് നഷ്‍ടപരിഹാരം കമ്പനി ചോദിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചത്. കമ്പനി രജനികാന്തിനെ നായകനായി നിര്‍മിച്ച ചിത്രങ്ങളുടെ നഷ്‍ടം നികത്താൻ സാധിക്കുന്ന വൻ കളക്ഷൻ വേട്ടയ്യന് നേടാനാകുന്നില്ല. അതിനാല്‍ രജനികാന്ത് എന്തായാലും നഷ്‍ടപരിഹാരം തങ്ങള്‍ക്ക് നല്‍കണമെന്നാണ് ലൈക്ക പ്രൊഡക്ഷൻസിന്റെ നിര്‍ദ്ദേശം. കമ്പനി രജനികാന്തിനെ സമീപിച്ചു എന്നും വാര്‍ത്തകള്‍ ഉണ്ട്.

യുഎ സര്‍ട്ടിഫിക്കറ്റാണ് വേട്ടയ്യന് ലഭിച്ചിരുന്നത്. സംവിധായകൻ ടി ജെ ജ്ഞാനവേലായ ചിത്രത്തില്‍ മലയാളി നടൻ ഫഫദും നിര്‍ണായകമായ കഥാപാത്രമായി ഉണ്ട്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, തൻമയ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് എന്നാണ് അഭിപ്രായങ്ങള്‍. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Read More: ബാല വീണ്ടും വിവാഹിതനാകുന്നു, വധു ആര്?, പ്രതികരണവുമായി നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍