വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ മുന്നിലുള്ളത് 2024ൽ ആ ഒരു ചിത്രം മാത്രം, കണക്കുകള്‍

Published : Oct 11, 2024, 10:03 AM IST
വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ മുന്നിലുള്ളത് 2024ൽ ആ ഒരു ചിത്രം മാത്രം, കണക്കുകള്‍

Synopsis

തമിഴകത്തിന്റെ രജനികാന്തിന്റെ വേട്ടയ്യന്റെ ഓപ്പണിംഗ് കളക്ഷൻ കണക്കുകള്‍.

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം റിലീസിന് ആകെ നേടിയത് 67 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം 2024ല്‍ രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ദ ഗോട്ടാണ്. റിലീസിന് വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്. എന്തായാലും രജനികാന്തിന്റെ വേട്ടയ്യനും ആഗോള കളക്ഷനില്‍ റിലീസിന് നേട്ടമുണ്ടാക്കി എന്നാണ് വ്യക്തമാകുന്നത്. ഓപ്പണിംഗില്‍ 100 കോടി കടക്കാനായില്ലെങ്കിലും ചിത്രം മികച്ച അഭിപ്രായമുണ്ടാക്കുന്നുണ്ട്.

സംവിധാനം ടി ജെ ജ്ഞാനവേലാണെന്നത് ചിത്രത്തില്‍ പ്രതീക്ഷിയുണ്ടാക്കിയിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

മാസായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ ഉള്ളത്. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More: ആകെ 850 കോടി നേടി, ഒടിടിയിലും ഇനി ആ വൻ ഹിറ്റ് ചിത്രം, സര്‍പ്രൈസില്‍ ഞെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

പവർ പാക്ക്ഡ് പോസിറ്റീവ് ഓപ്പണിംഗുമായി റൗഡികൾ റിങ്ങിലേക്ക്; ആദ്യദിനം തന്നെ തിയേറ്ററുകൾ ഇളക്കി മറിച്ച് 'ചത്താ പച്ച'
'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച