എങ്ങും 'കാന്താര' തരം​ഗം; കേരളത്തിൽ മാത്രം നേടിയത് 19 കോടി; ചിത്രം 400 കോടി ക്ലബ്ബിൽ

Published : Nov 22, 2022, 03:50 PM IST
എങ്ങും 'കാന്താര' തരം​ഗം; കേരളത്തിൽ മാത്രം നേടിയത് 19 കോടി; ചിത്രം 400 കോടി ക്ലബ്ബിൽ

Synopsis

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്.

മീപകാലത്ത് റിലീസ് ചെയ്ത് തെന്നിന്ത്യയെയും ബോളിവുഡിനെയും ഒരുപോലെ അമ്പരപ്പിച്ച ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ ഒറിജിനൽ പതിപ്പ് കന്നഡയാണെങ്കിലും തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും കാന്താര പുറത്തിറങ്ങി. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം ഭാ​ഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കുറച്ചുനാളായി തുടരെ പരാജയം മാത്രം നേരിടുന്ന ബോളിവുഡിലും ഈ തെന്നിന്ത്യൻ ചിത്രം വെന്നിക്കൊടി പാറിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് റിപ്പോർട്ടാണ് പുറത്തുവരുന്നത്.  

ഇതുവരെ ഉള്ള കണക്ക് പ്രകാരം 400.09 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്. കർണ്ണാടക- 168.50 കോടി, ആന്ധ്ര / തെലങ്കാന:  60 കോടി, തമിഴ്നാട്: 12.70 കോടി, കേരളം: 19.20 കോടി, ഓവർസീസ്: 44.50 കോടി, ഉത്തരേന്ത്യ: 96 കോടി എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു. 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെ നായകനായും അമ്പരപ്പിച്ച ചിത്രത്തെ പ്രശംസിച്ച് കൊണ്ട് ബോളിവുഡിലെ മുൻനിര താരങ്ങളടക്കം രം​ഗത്തെത്തി.  'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. കേരളത്തിലടക്കം ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. അതേസമയം, ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നവംബര്‍ 24ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'