പ്രഭാസിന് മുന്‍പില്‍ ഷാരൂഖിന് കാലിടറിയോ ? 'ഡങ്കി'ക്ക് ബോക്സ് ഓഫീസ് സംഭവിക്കുന്നതെന്ത് ?

Published : Jan 02, 2024, 09:28 PM ISTUpdated : Jan 02, 2024, 09:34 PM IST
പ്രഭാസിന് മുന്‍പില്‍ ഷാരൂഖിന് കാലിടറിയോ ? 'ഡങ്കി'ക്ക് ബോക്സ് ഓഫീസ് സംഭവിക്കുന്നതെന്ത് ?

Synopsis

ക്രിസ്മസ് റിലീസായി ഡിസംബർ 21നാണ് ഡങ്കി തിയറ്ററില്‍ എത്തിയത്.

2023 രണ്ട് 1000കോടി സിനിമകളാണ് ഷാരൂഫ് ഖാന് ലഭിച്ചത്. ഒന്ന് ആറ്റ്ലി സംവിധാനം ചെയ്ത ജവാനും മറ്റൊന്ന് പത്താനും. ഈ സിനിമകളുടെ വിജയത്തിന്റെ പിന്നാലെ എത്തിയ സിനിമയാണ് 'ഡങ്കി'. വേറിട്ട ​ഗെറ്റപ്പിൽ വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ബോക്സ് ഓഫീസിലും വേണ്ടത്ര പ്രകടനം ഡങ്കിയ്ക്ക് പ്രകടിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ പന്ത്രണ്ട് ദിവസത്തെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ ആണ് പുറത്തുവരുന്നത്. 

പുതുവർഷത്തിൽ 9.25 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 12 ദിവസം വരെ ഷാരൂഖ് ഖാൻ ചിത്രം ആകെ നേടിയിരിക്കുന്നത് 400കോടിയാണ്. ആ​ഗോള കളക്ഷനാണ് ഇത്. ഒരു ഷാരൂഖ് ഖാൻ ചിത്രത്തെ സംബന്ധിച്ച് ഈ കണക്ക് വളരെ കുറവാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സമ്മിശ്ര പ്രതികരണങ്ങളും കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ റിലീസ് ചെയ്തതും ഡങ്കിക്ക് തിരിച്ചടിയായിട്ടുണ്ടെന്നും ഇവർ പറയുന്നു. അതേസമയം, പന്ത്രണ്ട് ദിവസത്തിൽ 650കോടിയാണ് സലാർ നേടിയിരിക്കുന്നത്. 

'യെ ക്യാ ഹുവാ'; വസ്ത്രത്തിന് പകരം മീൻ, കരിക്ക്, മുളക് ! വൈറലാണ് വേറെ ലെവലാണ് തരുണ്‍

ക്രിസ്മസ് റിലീസായി ഡിസംബർ 21നാണ് ഡങ്കി തിയറ്ററില്‍ എത്തിയത്. രാജ്‍കുമാര്‍ ഹിരാനിയാണ് സംവിധാനം. തപ്സി പന്നു നായികയായി എത്തിയ ചിത്രത്തിൽ വിക്കി കൗശൽ, വിക്രം കൊച്ചാർ, ബോമൻ ഇറാനി, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. അതേസമയം, ഡങ്കിയുടെ ബജറ്റ്  120 കോടി രൂപയാണ്. ചിത്രത്തിനായി കുറവ് പ്രതിഫലം ആണ് ഷാരൂഖ് അടക്കമുള്ള താരങ്ങള്‍ക്ക് ലഭിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി