പ്രതീക്ഷ വെറുതെയായില്ല, വീണ്ടും ശിവകാര്‍ത്തികേയൻ കോടി ക്ലബില്‍, അയലാൻ ഹിറ്റ്

Published : Jan 16, 2024, 06:45 PM IST
പ്രതീക്ഷ വെറുതെയായില്ല, വീണ്ടും ശിവകാര്‍ത്തികേയൻ കോടി ക്ലബില്‍, അയലാൻ ഹിറ്റ്

Synopsis

വൻ ഹിറ്റായി അയലാനും.

തമിഴകത്ത് ഗ്യാരണ്ടിയുള്ള ഒരു യുവ താരമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട ഓരോ ചിത്രവും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അങ്ങനെ കാത്തിരുന്നു ഒരു ശിവകാര്‍ത്തികേയൻ ചിത്രമാണ് അയലാൻ. അയലാൻ ആഗോലതലത്തില്‍ ആകെ 50 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.

ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടും ആരാധകരെ വലിയ ആവേശത്തിലാക്കുന്ന ഒന്നാണ്. എസ്‍കെ 21 എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്റെ നായികയായെത്തുന്നത്. നിര്‍മാണം കമല്‍ഹാസനന്റെ രാജ് കമലാണ്.

Read More: ജനുവരിയിലില്ല, തങ്കലാനെത്താൻ കുറച്ച് കാത്തിരിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സമ്മിശ്ര അഭിപ്രായത്തിലും വീണില്ല, പക്ഷേ ആ നേട്ടം കൈവിട്ട് 'ജനനായകന്‍'; വിജയ് ചിത്രം ആദ്യ ദിനം നേടിയത്
മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച് 'ജനനായകന്‍', ഇതുവരെ നേടിയത്