'എന്‍റെ പിന്തുടര്‍ച്ചക്കാരന്‍': അഭിഷേക് ബച്ചനെ പുകഴ്ത്തി അമിതാഭ് ബച്ചന്‍റെ ബ്ലോഗ് പോസ്റ്റ്

Published : Jun 23, 2025, 09:58 AM IST
Amitabh Bachchan Abhishek Bachchan

Synopsis

അമിതാഭ് ബച്ചൻ തന്റെ മകൻ അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തെയും വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനെയും പ്രശംസിച്ച് ഹൃദയസ്പർശിയായ ഒരു ബ്ലോഗ് പോസ്റ്റ് പങ്കുവെച്ചു. 

മുംബൈ: ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചൻ തന്റെ മകൻ അഭിഷേക് ബച്ചന്റെ അഭിനയ ജീവിതത്തെയും വൈവിധ്യമാർന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും പ്രശംസിച്ച് ഹൃദയസ്പർശിയായ ഒരു ബ്ലോഗ് പോസ്റ്റ് പങ്കുവെച്ചു. 82-കാരനായ ഈ മഹാനടൻ, അഭിഷേക് തന്റെ കഠിനാധ്വാനത്തിലൂടെയും വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യം നേടിയെന്നാണ് പറയുന്നത്.

അഭിഷേകിന്‍റെ സമീപകാല റോളുകളില്‍ "ഓരോ കഥാപാത്രവും അവൻ ഏറ്റെടുക്കുകയും അവതരിപ്പിക്കുകയും ചെയ്തത് അത്യന്തം സമർപ്പണത്തോടെയാണ്" എന്ന് പുകഴ്ത്തി. ഒപ്പം "അവൻ ധൈര്യത്തോടെ വെല്ലുവിളി നിറഞ്ഞ ചലച്ചിത്രങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുത്തു" എന്ന് അദ്ദേഹം കുറിച്ചു.

അതേ സമയം അഭിഷേക് തന്‍റെ പിന്തുടര്‍ച്ച അവകാശിയാണ് എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റിന്‍റെ അവസാനം "എന്റെ അവകാശിക്ക്, എന്റെ മകന് എന്റെ ആദരവ്" എന്ന് പറഞ്ഞാണ് അമിതാഭ് തന്റെ പിന്തുണയും സ്നേഹവും പ്രകടിപ്പിച്ച് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത് ബോളിവുഡില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്.

അതേ സമയം അഭിഷേകിന്‍റെ പുതിയ ചിത്രം മധുമിത സംവിധാനം ചെയ്ത കാളിധർ ലാപതയാണ്. അഭിഷേക് ഓർമ്മക്കുറവിനോടും ഒറ്റപ്പെടലിനോടും മല്ലിടുന്ന ഒരു മധ്യവയസ്‌കന്‍റെ റോളിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. തിരക്കേറിയ മഹാ കുംഭമേളയിൽ തന്നെ ഉപേക്ഷിക്കാനുള്ള സഹോദരങ്ങളുടെ ക്രൂരമായ പദ്ധതി കേട്ട് സ്വയം അപ്രത്യക്ഷനാകുന്ന കഥാപാത്രമായാണ് ഇദ്ദേഹം എത്തുന്നത്. കാളിധറും ഒരു തെരുവ് ബാലനും തമ്മിലുള്ള സൗഹൃദമാണ് കഥ പറയുന്നത്. ഒടിടി റിലീസായി എത്തുന്ന ചിത്രം ജൂലൈ 4 ന് സീ5 ല്‍ റിലീസ് ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

'പടം വന്‍ വിജയം'; 24-ാം ദിനത്തില്‍ 'കളങ്കാവല്‍' കളക്ഷന്‍ പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി
കാര്‍ത്തിക് ആര്യനെയും പിന്നിലാക്കി നിവിന്‍ പോളിയുടെ കുതിപ്പ്! ബോളിവുഡ് ചിത്രത്തെ വേഗപ്പോരില്‍ തോല്‍പ്പിച്ച് 'സര്‍വ്വം മായ'