'ജോഷി ഫാക്ടര്‍' വര്‍ക്ക് ആയോ? 'ആന്‍റണി' ആദ്യദിനം നേടിയത്

Published : Dec 02, 2023, 03:24 PM IST
'ജോഷി ഫാക്ടര്‍' വര്‍ക്ക് ആയോ? 'ആന്‍റണി' ആദ്യദിനം നേടിയത്

Synopsis

പൊറിഞ്ചു മറിയം ജോസ് വീണ്ടും ഒന്നിച്ച ചിത്രം

കാലമെത്ര ചെന്നാലും തങ്ങളുടെ ബ്രാന്‍ഡ് വാല്യു നിലനിര്‍ത്തുന്ന ചില സംവിധായകരുണ്ട്. മലയാളത്തില്‍ ആ അപൂര്‍വ്വനിരയിലെ എടുത്തുപറയേണ്ട പേരാണ് ജോഷിയുടേത്. കരിയറിലെ ചെറിയ ഇടവേളയ്ക്ക് ശേഷം കാലത്തിനനുസരിച്ച് പുതുക്കപ്പെട്ട് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രവുമായാണ് ജോഷി 2019 ല്‍ മടങ്ങിവന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്ന ചിത്രവും എത്തി. ജോഷിയുടെ അടുത്ത ചിത്രം എന്ന പ്രീ റിലീസ് ഹൈപ്പോടെയാണ് ഏറ്റവും പുതിയ ചിത്രം ആന്‍റണി എത്തിയിരിക്കുന്നത്.

ജോജു ജോര്‍ജ് നായകനാവുന്ന ചിത്രത്തില്‍ പൊറിഞ്ചു മറിയം ജോസിലെ അദ്ദേഹത്തിന്‍റെ സഹതാരങ്ങളായ ചെമ്പന്‍ വിനോദും നൈല ഉഷയും ഒരുമിച്ചെത്തുന്നു എന്നതും ആന്‍റണിക്ക് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം ഒരു കോടിയില്‍ അധികം നേടിയിരിക്കുന്നതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിംഗ് ആണിത്.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ 'ആന്റണി'യിൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ വൈകാരിക ഘട‌കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്.

ALSO READ : അല്ലുവിന് എന്തുപറ്റി? 'പുഷ്‍പ 2' വൈകുമോ ഇക്കാരണത്താല്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍
ഒന്നാമന് 4.6 ലക്ഷം ! വിട്ടുകൊടുക്കാതെ മമ്മൂട്ടിയും, 250 കോടി പടത്തോടൊപ്പം കിടപിടിച്ച് കളങ്കാവൽ