ജയറാം റിട്ടേണ്‍സ്, രണ്ടാം ദിനം കളക്ഷന്‍ ഇരട്ടി! 'ആശകള്‍ ആയിരം' ഇതുവരെ നേടിയത്

Published : Feb 08, 2026, 01:22 PM IST
Ashakal Aayiram day 2 box office collection jayaram kalidas g prajith Asha sharath

Synopsis

ഇടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തിയ ഫാമിലി ഡ്രാമ ചിത്രം 'ആശകൾ ആയിരം' മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു

പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്ന ഒരു ഫാമിലി ഡ്രാമ ചിത്രത്തിന്‍റെ മൂല്യം വര്‍ധിക്കും. അതിലേക്ക് ജയറാം എത്തിയാല്‍. അത്തരം നിരവധി ചിത്രങ്ങളില്‍ മുന്‍പ് അദ്ദേഹം നായകനായിട്ടുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ രസിപ്പിക്കുന്ന, ഉള്ള് തൊടുന്ന ഒരു ചിത്രവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം രണ്ടാം ദിനം കളക്ഷനില്‍ കാര്യമായ വര്‍ധനവും നേടിയിട്ടുണ്ട്. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയിൽപ്പരം കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം ഇരട്ടി കളക്ഷനുമായി ആകെ മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം ഇന്നലെ 36,000 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം ഇന്നലെ വിറ്റത്.

ജയറാം- കാളിദാസ് ജയറാം കോമ്പോയ്ക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ഹരിഹരൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ഇത്. തങ്ങളുടെ പഴയ ജയറാമേട്ടനെ തിരിച്ചു കിട്ടിയെന്ന് പ്രേക്ഷകർ ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ജയറാം ആശകൾ ആയിരത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

അണിയറക്കാര്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ആശകൾ ആയിരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാ​ഗ്രഹണം : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

PREV
Read more Articles on
click me!

Recommended Stories

'വിന്‍റേജ് ജയറാ'മിന് കൈയടി, ബോക്സ് ഓഫീസില്‍ എത്ര? 'ആശകള്‍ ആയിരം' റിലീസ് ദിനത്തില്‍ നേടിയത്
തിയറ്ററിൽ 'പ്രകമ്പനം' സൃഷ്ടിച്ച് അച്ഛമ്മയും പിള്ളേരും; ആദ്യവാരം ആ വമ്പൻ സംഖ്യ മറികടന്ന് ചിത്രം