നേരിയ വ്യത്യാസം, ഒന്നാം സ്ഥാനം നഷ്ടമായി മമ്മൂട്ടി; മുന്നിൽ ആ സൂപ്പർ താരം; ജനുവരിയിൽ ആദ്യദിനം കസറിയ പടങ്ങള്‍

Published : Feb 01, 2025, 03:55 PM ISTUpdated : Feb 01, 2025, 05:06 PM IST
നേരിയ വ്യത്യാസം, ഒന്നാം സ്ഥാനം നഷ്ടമായി മമ്മൂട്ടി; മുന്നിൽ ആ സൂപ്പർ താരം; ജനുവരിയിൽ ആദ്യദിനം കസറിയ പടങ്ങള്‍

Synopsis

ഫെബ്രുവരിയിൽ ഒരു പിടി മികച്ച സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്.

ഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടമായിരുന്നു. ഇറങ്ങിയ ഭൂരിഭാ​ഗം പടങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടുകയും ചെയ്തിരുന്നു. പുതുവർഷവും വിജയ ചിത്രങ്ങളോടെയാണ് ജനുവരി മാസം അവസാനിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കളക്ഷനുകളിൽ വലിയൊരു തേരോട്ടം ഇല്ലെങ്കിലും ഫീൽ ​ഗുഡ് സിനിമകൾ സമ്മാനിക്കാൻ ഈ മാസത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാനാകും. 

ആസിഫ് അലി, ടൊവിനോ തോമസ്, മമ്മൂട്ടി, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവരുടെ സിനികളാണ് ജനുവരിയിൽ തിയറ്ററുകളിൽ എത്തിയത്. ഇവയ്ക്ക് സാമാന്യം ഭേദപ്പെട്ട കളക്ഷനും ലഭിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ജനുവരി മാസം ആദ്യദിനം മികച്ച കളക്ഷൻ നേടിയ സിനിമകളുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പർട്ട് പ്രകാരം ആസിഫ് അലി നായകനായി എത്തിയ രേഖാചിത്രം ആണ് ഒന്നാം സ്ഥാനത്ത്. 1.92 കോടിയാണ് ഓപ്പണിം​ഗ് ഡേയിൽ രേഖാചിത്രത്തിന് നേടാനായത്. ഈ വര്‍ഷത്തെ ആദ്യ 50 കോടി ക്ലബ്ബും ആസിഫ് പടത്തിനാണ്.  

രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രമാണ്. ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്സ് ആണ് ചിത്രം. രേഖാചിത്രവുമായുള്ള ചെറിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം മമ്മൂട്ടി പടത്തിന് നഷ്ടമാണ്. മൂന്നാം സ്ഥാനത്ത് ടൊവിനോ തോമസിന്റെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം ഐഡന്റിറ്റിയാണ്. സിനിമകളുടെ കളക്ഷൻ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 

1 രേഖാചിത്രം - 1.92 കോടി 
2 ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്സ് - 1.85 കോടി 
3 ഐഡന്റിറ്റി - 1.8 കോടി 
4 പ്രാവിൻകൂട് ഷാപ്പ് - 1.7 കോടി 
5 പൊൻമാൻ - 0.85 ലക്ഷം
6 ഒരു ജാതി ഒരു ജാതകം - 0.5 ലക്ഷം

ഇനി ഇവരുടെ ഊഴം; സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കി ബ്രോമാൻസ് ട്രെയിലർ

ഫെബ്രുവരിയിൽ ഒരു പിടി മികച്ച സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്കയും ഈ മാസം റിലീസിന് എത്തും. ഒപ്പം അജിത്തിന്റെ വിഡാമുയർച്ചി അടക്കമുള്ള തമിഴ് സിനിമകളുടെ റിലീസും ഉണ്ട്. ഇവയോടെല്ലാം മല്ലിട്ട് ഏത് സിനിമയാകും അടുത്ത മാസം ആദ്യദിന കളക്ഷനിൽ ഒന്നാമതെത്തുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍