കളക്ഷനില്‍ 'ബാര്‍ബീ'യുടെ വൻ കുതിപ്പ്, സംവിധായിക ചരിത്രനേട്ടത്തില്‍

Published : Aug 07, 2023, 12:06 PM IST
കളക്ഷനില്‍ 'ബാര്‍ബീ'യുടെ വൻ കുതിപ്പ്, സംവിധായിക ചരിത്രനേട്ടത്തില്‍

Synopsis

'ബാര്‍ബീ'യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്.

ലോകമെങ്ങും 'ബാര്‍ബീ' അലയൊലികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കിരിക്കുകയാണ്. ഗ്രേറ്റ ഗെര്‍വിഗാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഫാന്റസി കോമഡിയാണ് ചിത്രം. 'ബാര്‍ബീ'യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ ഒരു ബില്യണ്‍ ഡോളര്‍ ( ഇന്ത്യൻ രൂപയില്‍ 82,724,102,000) കടന്നുവെന്ന് പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

യുഎസ്സില്‍ നിന്നും കാനഡയില്‍ നിന്നും ചിത്രം 459 ഡോളറും വിദേശ വിപണിയില്‍ നിന്ന് 572.1 മില്യണ്‍ ഡോളറും ചിത്രം നേടിയെന്ന് വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് അറിയിക്കുന്നു. ആദ്യമായിട്ടാണ് ഒരു സംവിധായികയുടെ ചിത്രം ഇങ്ങനെ ഒരു ബില്യണില്‍ അധികം നേടുന്നത് എന്ന പ്രത്യേകതയുണ്ട് 'ബാര്‍ബീ'ക്ക്. റോഡ്രിഗോ പ്രീറ്റോയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നോവയും ഗ്രേറ്റയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഡേവിഡ് ഹേമാൻ, മാര്‍ഗറ്റ് റോബീ, ടോം അക്കെര്‍ലീ റോബീ ബ്രെന്നെര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രേറ്റ ഗെര്‍വിഗിന്റെ സംവിധാനത്തിലുള്ള 'ബാര്‍ബീ' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സാണ് ചിത്രത്തിന്റെ വിതരണം. മാര്‍ക്ക് റോൻസണും ആൻഡ്ര്യൂ വ്യാട്ടുമാണ് സംഗീതം ചെയ്‍തിരിക്കുന്നത്. 'ബാര്‍ബീ' പാവകളുടെ കഥ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

'ബാര്‍ബീ'യായി മാര്‍ഗറ്റ് റോബീയും 'കെന്നാ'യി ചിത്രത്തില്‍ റയാൻ ഗോസ്‍ലിംഗും എത്തിയപ്പോള്‍, കേറ്റ്, ഇസ്സ, അലക്സാണ്ടര്‍ ഷിപ്പ്, ഹാരി നെഫ്, അന ക്രൂസ് കെയ്‍ൻ, നിക്കോള, മരിസ എബെലെ, അമേരിക്ക ഫെറേറ, മൈക്കിള്‍സെറ, എമെറാള്‍ഡ് ഫെന്നെല്‍ തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ വേഷമിട്ടു. 2023ല്‍ ആഗോളതലത്തില്‍ തന്നെ കളക്ഷനില്‍ രണ്ടാമതെത്തിയ 'ബാര്‍ബി' ഇപ്പോഴും പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. ആക്ഷേപ ഹാസ്യവും ചിത്രത്തെ ആകര്‍ഷമാക്കുന്നു. 'ബാര്‍ബീ'യിലെ ഗാനങ്ങളും ഹിറ്റായി മാറിയിരിക്കുകയാണ്.

Read More: ആരാണ് ആ ഫോട്ടോയിലുള്ളത്, ഉത്തരം പറയാനാകാതെ മഞ്‍ജു, കുറുമ്പ് കാട്ടി മറുപടിയുമായി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഇനി 'സ്റ്റീഫന്‍റെ' ഊഴം, മൂന്നാം വാരത്തിലും കുതിച്ച് 'സര്‍വ്വം മായ'; ആ ടോപ്പ് ക്ലബ്ബിലേക്ക് നിവിന്‍
വെറും 15 ദിവസം, കേരളത്തിൽ നിന്നും 56 കോടി ! ആ​ഗോളതലത്തിൽ ആ വന്‍ തുക തൊട്ട് സർവ്വം മായ