ദക്ഷിണേന്ത്യന്‍ റീമേക്ക് ശാപം തീര്‍ത്തോ അജയ് ദേവഗണിന്‍റെ 'ഭോല': ആദ്യദിന കളക്ഷന്‍ ഞെട്ടിക്കും

Published : Mar 31, 2023, 06:43 PM IST
ദക്ഷിണേന്ത്യന്‍ റീമേക്ക് ശാപം തീര്‍ത്തോ അജയ് ദേവഗണിന്‍റെ 'ഭോല': ആദ്യദിന കളക്ഷന്‍ ഞെട്ടിക്കും

Synopsis

മികച്ച റിപ്പോര്‍ട്ടുകള്‍ ആദ്യദിനത്തില്‍ ലഭിച്ചതിനാല്‍ തന്നെ  വാരാന്ത്യത്തിൽ ഭോല ഉയർന്ന കളക്ഷനിലേക്ക് എത്തിയേക്കാം എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്. 

മുംബൈ: അജയ് ദേവ്ഗൺ നായകനായ ഭോല വ്യാഴാഴ്ചയാണ് തിയറ്ററുകളിൽ എത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാമ നവമി ആയതിനാല്‍ അവധിയായിരുന്നു എന്നത് ചിത്രത്തിന് ഗുണം ചെയ്തുവെന്നാണ് വിവരം. ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ ഇരട്ട അക്കം തികച്ച കളക്ഷനാണ് അജയ് ദേവഗണ്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം കുറിച്ചത്.

അജയ്‌ ദേവഗണിന്‍റെ അവസാനം റിലീസായ ബ്ലോക്ക്ബസ്റ്റർ ദൃശ്യം 2 ന്‍റെ ആദ്യ ദിന കളക്ഷന് ഒപ്പം എത്തിയില്ലെങ്കിലും ഭോല ആദ്യ ദിനത്തില്‍ എല്ലാ മേഖലയില്‍ നിന്നും 11.20 കോടി നേടിയെന്ന് നിർമ്മാതാക്കൾ പറയുന്നത്. ചിത്രത്തിന് കൂടുതലും പോസിറ്റീവ് റിവ്യൂകൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം. കുറേക്കാലത്തിന് ശേഷമാണ് ഒരു ദക്ഷിണേന്ത്യന്‍ റീമേക്ക് ബോളിവുഡില്‍ ആദ്യദിനം മികച്ച പ്രതികരണം നേടുന്നത്.

മികച്ച റിപ്പോര്‍ട്ടുകള്‍ ആദ്യദിനത്തില്‍ ലഭിച്ചതിനാല്‍ തന്നെ  വാരാന്ത്യത്തിൽ ഭോല ഉയർന്ന കളക്ഷനിലേക്ക് എത്തിയേക്കാം എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിനം 57 കോടി നേടിയ പഠാനും 15.73 കോടി ആദ്യ ദിനം നേടിയ ടു ജൂതി മെയ്ൻ മക്കാറിനും ശേഷം ഈ വർഷത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പണറാണ് ഭോല എന്നാണ് പറയുന്നത്. ചെറിയ കേന്ദ്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭോല മാറ്റിനി ഷോകള്‍ക്ക് ശേഷം ആളുകളെ ആകര്‍ഷിച്ചുവെന്നാണ് വിവരം. 

2019-ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജിന്‍റെ കൈതിയുടെ റീമേക്കാണ് ഭോല. അടുത്തിടെ പുറത്തിറങ്ങിയ ഷെഹ്‌സാദയും സെൽഫിയും റീമേക്കുകളായിരുന്നുവെങ്കിലും ബോളിവുഡ് പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. ഇതിന് ശേഷം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ റീമേക്ക് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഭോല മെച്ചപ്പെട്ട പ്രകടനം നടത്തുന്നത്. 

അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ'യുടെ റിവ്യുവുമായി നടി കാജോള്‍

അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ', വീഡിയോ ഗാനം പുറത്ത്
 

PREV
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'