ഷങ്കര്‍ ചിത്രത്തെ രണ്ടാമതാക്കി; 'ബിഗില്‍' കേരളത്തിലെ ഓള്‍ ടൈം തമിഴ് ഹിറ്റ്

Published : Nov 19, 2019, 04:39 PM IST
ഷങ്കര്‍ ചിത്രത്തെ രണ്ടാമതാക്കി; 'ബിഗില്‍' കേരളത്തിലെ ഓള്‍ ടൈം തമിഴ് ഹിറ്റ്

Synopsis

കേരളത്തില്‍ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തീയേറ്റര്‍ കൗണ്ടും ഫാന്‍സ് ഷോകളുമാണ് ബിഗിലിന് ലഭിച്ചത്. 143 തീയേറ്ററുകളിലായിരുന്നു റിലീസ്. റിലീസ് ദിനത്തില്‍ 308 ഫാന്‍സ് ഷോകളും നടന്നു.  

കേരളത്തില്‍ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി വിജയ് ചിത്രം 'ബിഗില്‍'. വിക്രം നായകനായ ഷങ്കര്‍ ചിത്രം 'ഐ'യുടെ റെക്കോര്‍ഡാണ് 'ബിഗില്‍' തകര്‍ത്തത്. ബോക്‌സ്ഓഫീസ് ട്രാക്കിംഗ് പോര്‍ട്ടലായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് 'ബിഗില്‍' കേരളത്തില്‍ നേടിയിരിക്കുന്നത് 19.65 കോടി രൂപയാണ്.

കേരളത്തില്‍ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തീയേറ്റര്‍ കൗണ്ടും ഫാന്‍സ് ഷോകളുമാണ് ബിഗിലിന് ലഭിച്ചത്. 143 തീയേറ്ററുകളിലായിരുന്നു റിലീസ്. റിലീസ് ദിനത്തില്‍ 308 ഫാന്‍സ് ഷോകളും നടന്നു. റിലീസ്ദിനത്തില്‍ കേരളത്തില്‍ നിന്ന് 4.80 കോടി നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

 

തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് നായകനായെത്തിയ ആറ്റ്‌ലി ചിത്രമാണ് ബിഗില്‍. നയന്‍താരയാണ് നായിക. ജാക്കി ഷ്രോഫ്, കതിര്‍, വിവേക്, ഡാനിയല്‍ ബാലാജി, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐ എം വിജയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

PREV
click me!

Recommended Stories

റിലീസ് ചെയ്ത് 9 ദിവസങ്ങൾ കൊണ്ട് ആ നേട്ടം; കളക്ഷനിൽ വമ്പൻ മുന്നേറ്റവുമായി 'കളങ്കാവൽ'
ആരുണ്ടെടാ സ്റ്റാൻലിക്ക് ചെക്ക് വയ്ക്കാൻ ! രണ്ടാം ശനിയും ബുക്കിങ്ങിൽ വൻ തരം​ഗം; കുതിപ്പ് തുടർന്ന് കളങ്കാവൽ