ചെന്നൈയിലും മമ്മൂട്ടിയെ മറികടന്ന് മോഹൻലാല്‍, കളക്ഷനില്‍ നേരിന് മുന്നില്‍ ഇനി ഒരു ചിത്രം

Published : Dec 30, 2023, 03:23 PM IST
ചെന്നൈയിലും മമ്മൂട്ടിയെ മറികടന്ന് മോഹൻലാല്‍, കളക്ഷനില്‍ നേരിന് മുന്നില്‍ ഇനി ഒരു ചിത്രം

Synopsis

ദുല്‍ഖറിനെയും മമ്മൂട്ടിയെയും മറികടന്ന് മോഹൻലാല്‍.

കേരളത്തില്‍ മാത്രമല്ല മോഹൻലാല്‍ നായകനായ ചിത്രം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ ആഗോളതലത്തില്‍ ആകെ 50 കോടിയില്‍ അധികം നേടിയ നേരിന് തമിഴ്‍നാട്ടില്‍ നിന്നാണ് കേരളത്തിനു പുറത്തുള്ള ഇന്ത്യൻ പ്രദേശങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ മള്‍ട്ടിപ്ലക്സില്‍ മലയാള ചിത്രങ്ങളില്‍ മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസം കൊണ്ട് 2023ലെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മലയാളത്തില്‍ നന്ന് മായാജാല്‍ മള്‍ട്ടിപ്ലക്സിലെ കളക്ഷനില്‍ 2023ല്‍ ഒന്നാമത് എത്തിയത് മെയില്‍ റിലീസായ 2018 ആണ്. അപ്പോഴാണ് ഡിസംബറില്‍ റിലീസായ മോഹൻലാല്‍ ചിത്രം നേര് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നത് തമിഴ്‍നാട്ടിലെ വമ്പൻ സ്വീകാര്യത തെളിയിക്കുന്നു. എന്തായാലും തമിഴ്‍നാട്ടില്‍ നേര് റെക്കോര്‍ഡ് കളക്ഷൻ നേടുമെന്നും വ്യക്തമാണ്. മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ചിത്രം കണ്ണൂര്‍ സ്ക്വാഡാണ് ഇടംനേടിയിരിക്കുന്നത് എന്ന് ചെന്നൈ മായാജാല്‍ മള്‍ട്ടിപ്ലക്സ് അധികൃതര്‍ അറിയിക്കുന്നത്.

ദുല്‍ഖര്‍ നായകനായി എത്തിയ അവസാന ചിത്രം കിംഗ് ഓഫ് കൊത്തയാണ് നാലാമത് എത്തിയിരിക്കുന്നത്. തൊട്ടുപിന്നില്‍ യുവ നടൻമാരുടെ ഹിറ്റ് ചിത്രം ആര്‍ഡിഎക്സാണ്. ഫഹദിന്റെ പാച്ചുവും അത്ഭുത വിളക്കും കളക്ഷനില്‍ ആറാം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്.  ഇത് വൻ വിജയമാകാത്ത ഒരു ചിത്രമാണ് എന്നതും ശ്രദ്ധയകാര്‍ഷിക്കുന്നത്.

തൊട്ടുപിന്നില്‍ വോയ്‍സ് ഓഫ് സത്യനാഥനാണ്. കാതലാണ് പിന്നാലെ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ നൻപകല്‍ നേരത്ത് മയക്കം കളക്ഷനില്‍ ഒമ്പതാം സ്ഥാനത്ത് ഇടംനേടിയിരിക്കുന്നു. സുരേഷ് ഗോപി നായകനായ ഗരുഡനാണ് കളക്ഷനില്‍ പത്താമത് എത്തിയത്. നേര് കേരളത്തില്‍ മാത്രം 28 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്