ആ പ്രവചനം തെറ്റില്ല. ആദ്യ തിങ്കളാഴ്‍ച ടെസ്റ്റ് പാസ്സായി, മഞ്ഞുമ്മല്‍ ബോയ്‍സിന്റ കുതിപ്പി‍ൽ തകരുന്നത് ആരൊക്കെ?

Published : Feb 27, 2024, 05:45 PM IST
ആ പ്രവചനം തെറ്റില്ല. ആദ്യ തിങ്കളാഴ്‍ച ടെസ്റ്റ് പാസ്സായി, മഞ്ഞുമ്മല്‍ ബോയ്‍സിന്റ കുതിപ്പി‍ൽ തകരുന്നത് ആരൊക്കെ?

Synopsis

മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തില്‍ ആദ്യ തിങ്കഴാഴ്‍ച നേടിയതിന്റെ കണക്കുകള്‍.

നിരൂപകര്‍ പ്രവചിച്ചത് ശരിവയ്‍ക്കുന്ന തരത്തിലാണ് കളക്ഷനില്‍  മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മലയാളത്തില്‍ നിന്നുള്ള അടുത്ത 100 കോടി ക്ലബാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്നായിരുന്നു റിലീസിനേ ട്രേഡ് അനലിസ്റ്റുകളടക്കം പ്രവചിച്ചത്. അതിവേഗത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോള കളക്ഷനില്‍ മുന്നേറുന്നതെന്ന് വ്യക്തം. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ ആദ്യ തിങ്കളാഴ്‍ച നേടിയ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ആ കുതിപ്പില്‍ തകരുന്നത് ആരൊക്കെ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

തിങ്കളാഴ്‍ച മഞ്ഞുമ്മല്‍ ബോയ്‍സ് 2.4 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 41 കോടി രൂപയിലധികം നേടാൻ മഞ്ഞുമ്മല്‍ ബോയ്‍സില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ സാധിച്ചിട്ടുണ്ടെന്നതും ആ നിര്‍ണായക സംഖ്യയിലേക്കുള്ള കുതിപ്പായി കണക്കാക്കാം. എന്തായാലും മലയാളത്തിന്റെ  പുതിയ 50 കോടി ക്ലബില്‍ വൈകാതെ മഞ്ഞുമ്മല്‍ ബോയ്‍സും. പിന്നീടങ്ങോട്ട് നിര്‍ണായകമെങ്കിലും മികച്ച പ്രതികരമാണ് ചിത്രത്തിന് കേരളത്തിനു പുറത്തും എന്നത് കണക്കിലെടുക്കുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ മലയാളത്തിന്റെ അഭിമാനമായി മാറും മഞ്ഞുമ്മല്‍ ബോയ്‍സും.

സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സിനിമയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രദര്‍ശനത്തിനെത്തിയത്. അതിജീവനത്തിന് റിയലിസ്റ്റിക് സ്വാഭവമുള്ള ഒരു സിനിമയായതിനാല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് യുവ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കുന്നു. കുടുംബ ബന്ധങ്ങള്‍ക്കും മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രം വിശ്വാസ്യത പുലര്‍ത്താൻ പരമാവധി ശ്രമിച്ചിരിക്കുന്നു എന്നും മഞ്ഞുമ്മല്‍ ബോയ്‍സിന്റെ പൊസീറ്റീവായ പ്രത്യേകതയായി പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൻ ഹിറ്റാകുന്ന മഞ്ഞുമ്മല്‍ ബോയ്‍സിന്റെ സംവിധാനം ചിദംബരമാണ്. പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ഗണപതിയുടെ സഹോദരനാണ് ചിദംബരം. സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.

Read More: മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്, മലയാള സിനിമാ നടൻമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഇങ്ങനെ

 

PREV
Read more Articles on
click me!

Recommended Stories

ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'
'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍