അമ്പരന്ന് വിജയ്‍യും രജനികാന്തുമടക്കമുള്ളവര്‍, ആ ചിത്രം റിലീസിനു മുന്നേ ആകെ നേടിയത് കോടികള്‍, തുകയും പുറത്ത്

Published : Sep 20, 2024, 12:52 PM IST
അമ്പരന്ന് വിജയ്‍യും രജനികാന്തുമടക്കമുള്ളവര്‍, ആ ചിത്രം റിലീസിനു മുന്നേ ആകെ നേടിയത് കോടികള്‍, തുകയും പുറത്ത്

Synopsis

ഒരാഴ്‍ച റിലീസിന് ഉണ്ടായിരിക്കേ അഡ്വാൻസായി കോടികള്‍ നേടിയിരിക്കുകയാണ്.

അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് ജൂനിയര്‍ എൻടിആര്‍ ചിത്രം ദേവരയ്‍ക്ക് പ്രദര്‍ശനത്തിന് എത്താനിരിക്കെ ലഭിക്കുന്നത്. ദേവരയുടെ യുഎസിലെ പ്രീമിയര്‍ ഷോയുടെ 53057 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. യുഎസില്‍ ദേവരയ്‍ക്ക് പ്രീമിയര്‍ 1804 ഷോയാണ് ഉണ്ടാകുക. ഇതിനകം ദേവര ആകെ 12.95 കോടി രൂപ യുഎസ്സില്‍ അഡ്വാൻസായി നേടിയിരിക്കുന്നുവെന്നുമാണ് കളക്ഷൻ റിപ്പോര്‍ട്ട്.

സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ദേവര വൻ ഹിറ്റാകും എന്നാണ് സിനിമാ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ദേവരയുടെ റിലീസ് സെപ്‍തംബര്‍ 27നാണ്. ഇന്ത്യയില്‍ മാത്രമല്ല ജൂനിയര്‍ എൻടിആര്‍ ചിത്രത്തിന് വിദേശത്തും വലിയ സ്വീകാര്യതയുണ്ടാകുമെന്നാണ് സൂചനകള്‍.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്, ക്വിന്റല്‍ ഇടിയുമായി ആന്റണി വര്‍ഗീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം