കേരളത്തിലും രായന്റെ കുതിപ്പ്, നേടിയ കളക്ഷന്റെ കണക്കുകള്‍

Published : Jul 28, 2024, 05:51 PM IST
കേരളത്തിലും രായന്റെ കുതിപ്പ്, നേടിയ കളക്ഷന്റെ കണക്കുകള്‍

Synopsis

കേരളത്തില്‍ നിന്ന് മാത്രം ധനുഷ് ചിത്രം നേടിയതിന്റെ കണക്കുകള്‍.

കേരളത്തിലും മികച്ച സ്വീകാര്യതയുമായി ധനുഷ് ചിത്രം രായൻ. സംവിധാനവും ധനുഷ് നിര്‍വഹിച്ച് വന്ന ചിത്രമാണ് രായൻ. വേഷപ്പകര്‍ച്ചയാല്‍ ധനുഷ് വിസ്‍മയിപ്പിക്കുന്നു ഒരു ചിത്രവുമാണ് രായൻ. കേരളത്തില്‍ നിന്ന് രായൻ 1.93 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ചിത്രം മികച്ച പ്രതികരണം നേടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചതെ വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായൻ എന്ന പ്രതീക്ഷകളും ശരിയാകും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കുക്കായിട്ടാണ് രായൻ സിനിമയില്‍ ധനുഷെത്തിയിരിക്കുന്നത്. ഛായാഗ്രാഹണം ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: സംഭവിക്കുന്നത് അത്ഭുതമോ?, ദേവദൂതന് എക്സ്ട്രാ ഷോകള്‍, ഇരമ്പിയെത്തുന്ന പ്രേക്ഷകര്‍, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍