വമ്പൻമാരും കൊതിക്കുന്ന നേട്ടം, മൂന്ന് ദിവസത്തിനുള്ളില്‍ ധനുഷിന്റെ രായൻ ആകെ നേടിയത്

Published : Jul 29, 2024, 06:45 PM IST
വമ്പൻമാരും കൊതിക്കുന്ന നേട്ടം, മൂന്ന് ദിവസത്തിനുള്ളില്‍ ധനുഷിന്റെ രായൻ ആകെ നേടിയത്

Synopsis

ആ സുവര്‍ണ നേട്ടത്തിലെത്തി രായൻ.

വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ധനുഷ് ചിത്രം രായൻ. ധനുഷ് നായകനായ രായൻ മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍ണായ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. രായന്റെ കുതിപ്പില്‍ തമിഴകത്തിനും പ്രതീക്ഷകളാണ്. ഇതിനകം ആഗോളതലത്തില്‍ രായൻ 70 കോടി ക്ലബിലെത്തി എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.

ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുമെന്നാണ് സൂചന. ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായൻ എന്ന പ്രതീക്ഷകളും ശരിയായേക്കും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷ് തന്നെയാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: ഷാരൂഖുമല്ല, പ്രഭാസുമല്ല, വിജയ്‍‍യുമല്ല, 2000 കോടി നേടിയത് ആ ഇന്ത്യൻ നായകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്