അത്ഭുതപ്പെടുത്തി രായൻ, കേരളത്തില്‍ നിന്ന് ഒരാഴ്‍ച നേടിയതിന്റെ കണക്കുകള്‍

Published : Aug 04, 2024, 10:49 AM IST
അത്ഭുതപ്പെടുത്തി രായൻ, കേരളത്തില്‍ നിന്ന് ഒരാഴ്‍ച നേടിയതിന്റെ കണക്കുകള്‍

Synopsis

ധനുഷിന്റെ രായൻ നേടിയത്.

ധനുഷ് നായകനായി വേഷമിട്ട വന്ന ചിത്രമാണ് രായൻ. ധനുഷ് നായകനായ രായൻ 106 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്. ധനുഷ് നായകനായ രായൻ 4.20 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രമായി ആകെ കളക്ഷൻ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്‍ച കൊണ്ട് കേരളത്തില്‍ നേടിയ കളക്ഷന്റെ കണക്കുകളാണ് പുറത്തുവിട്ടത്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുന്നതാണ് കാണാനാകുന്നത്. ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ധനുഷിന്റെ മികച്ച ഹിറ്റ് സിനിമയായി മാറിയിരിക്കുന്നു രായൻ എന്നാണ് ആഗോള കളക്ഷൻ കണക്കുകള്‍.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷ് തന്നെയാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: ചിരഞ്‍ജീവിയോ വിജയ്‍യോ മികച്ച ഡാൻസര്‍?, ചോദ്യത്തിന് മറുപടിയുമായി നടി കീര്‍ത്തി സുരേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ
ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്