നിറഞ്ഞ സദസ്സില്‍ പിന്നിട്ടത് ഒരു മാസം; 'ധുരന്ധര്‍ 2' ഇതുവരെ എത്ര നേടി? കണക്കുകള്‍

Published : Apr 20, 2026, 10:44 PM IST
dhurandhar 2 one month box office collection

Synopsis

രൺവീർ സിങ് നായകനായ ധുരന്ധർ 2 ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം ധുരന്ധർ 2 ദി റിവെഞ്ച് ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ ധുരന്ധർ 2, റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ ഗ്രോസ്സ് കലക്ഷൻ. ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ കളക്ഷൻ്റെ ബ്രേക്ക് അപ്പും നിർമ്മാതാക്കൾ പുറത്ത് വിട്ടു. 8 ദിവസം നീണ്ട ആദ്യ ആഴ്ച്ച 690 കോടി ഇന്ത്യയിൽ നിന്ന് ഗ്രോസ്സ് നേടിയ ചിത്രം, രണ്ടാം ആഴ്ച്ച നേടിയത് 271 കോടി, മൂന്നാം ആഴ്ച നേടിയത് 120 കോടി, നാലാം ആഴ്ച നേടിയത് 58 കോടി എന്നിങ്ങനെയാണ്.

ചിത്രത്തിൻ്റെ അഞ്ചാം വീക്കെൻഡിൽ, വെള്ളിയാഴ്ച (30-ാം ദിവസം) 3 കോടി, ശനിയാഴ്ച 5 കോടി, ഞായറാഴ്ച 5.50 കോടി എന്നിങ്ങനെ ഇന്ത്യയില്‍ നിന്ന് നേടിയ ചിത്രം അഞ്ചാം വീക്കെൻഡിൽ നിന്ന് ആകെ സ്വന്തമാക്കിയത് 13.50 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് 1153 കോടി ഗ്രോസ് 32 ദിവസം കൊണ്ട് നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് നേടിയ ടോട്ടൽ ഗ്രോസ് 1360 കോടിയാണ്. 423 കോടി രൂപയാണ് ചിത്രം വിദേശത്ത് നിന്ന് നേടിയെടുത്തത്. അതോടെ ചിത്രത്തിൻ്റെ ആഗോള ടോട്ടൽ ബോക്സ് ഓഫീസ് കലക്ഷൻ 1783 കോടി പിന്നിട്ടു. പിആർഒ - ശബരി

PREV
Read more Articles on
click me!

Recommended Stories

'മരയ്ക്കാറി'ല്‍ നഷ്ടമായ വിജയം പ്രിയദര്‍ശന്‍ ഇക്കുറി നേടുമോ? 'ഭൂത് ബംഗ്ല' 2 ദിവസം കൊണ്ട് നേടിയത്
'ഷണ്മുഖ'ത്തെ തൂക്കി ഹാഷിറും ഗ്യാങ്ങും! മലയാള സിനിമയുടെ ചരിത്രത്തിലെ ആ റെക്കോര്‍ഡ് ഇനി 'വാഴ 2' ന്