കേരളത്തില്‍ തിയറ്ററുകള്‍ നിറച്ച് ഹോളിവുഡ് ചിത്രങ്ങള്‍; 'എഫ് വണ്ണും' 'ജുറാസിക് വേള്‍ഡും' ഇതുവരെ നേടിയത്

Published : Jul 09, 2025, 09:47 AM IST
f1 and jurassic world rebirth kerala box office collection till now hollywood

Synopsis

ജൂണ്‍ 27 ന് ആണ് എഫ് 1 തിയറ്ററുകളില്‍ എത്തിയത്

ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ധാരാളം പ്രേക്ഷകര്‍ ഉള്ള മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. അതില്‍ത്തന്നെ കേരളം മികച്ച അഭിപ്രായം വരുന്ന ഹോളിവുഡ് ചിത്രങ്ങള്‍ക്ക് നല്ല കളക്ഷന്‍ വരുന്ന ഇടമാണ്. മാര്‍വെല്‍ സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്ക് പലപ്പോഴും മികച്ച ഇനിഷ്യലും കേരളത്തില്‍ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഒരുമിച്ച് തിയറ്ററുകളിലുള്ള രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ കേരള ബോക്സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തുകയാണ്. പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നിലാണ് ഈ ചിത്രങ്ങള്‍. ബ്രാഡ് പിറ്റ് നായകനായ സ്പോര്‍ട്സ് ഡ്രാമ ചിത്രം എഫ് 1, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് എന്നിവയാണ് ആ ചിത്രങ്ങള്‍.

തിങ്കളാഴ്ചത്തെ കണക്ക് മാത്രമെടുത്താന്‍ ജുറാസിക് വേള്‍ഡ് റീബര്‍ത്ത് ആണ് കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ സിനിമ. 32.5 ലക്ഷമാണ് കണക്ക്. രണ്ടാം സ്ഥാനത്ത് എഫ് 1 ആണ്. അന്നേ ദിവസം 27 ലക്ഷം രൂപ. മലയാള ചിത്രം ധീരന്‍ ആണ് മൂന്നാമത്. 18 ലക്ഷമാണ് ധീരന്‍ തിങ്കളാഴ്ച നേടിയത്. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം എഫ് 1 കേരളത്തില്‍ നിന്ന് ആകെ നേടിയിരിക്കുന്നത് 5.27 കോടി രൂപയാണ്. 11 ദിവസത്തെ കണക്കാണ് ഇത്. ജുറാസിക് വേള്‍ഡ് റീബര്‍ത്ത് നാല് ദിവസം കൊണ്ട് നേടിയത് 3.05 കോടിയും.

ഫോര്‍മുല വണ്ണിന്‍റെ പശ്ചാത്തലത്തില്‍ കഥപറയുന്ന എഫ് 1 സംവിധാനം ചെയ്തിരിക്കുന്നത് ടോപ്പ് ഗണ്‍: മാവെറിക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജോസഫ് കോസിന്‍സ്കിയാണ്. 250 മില്യണ്‍ ഡോളര്‍ ബജറ്റ് ഉള്ള ചിത്രത്തിന്‍റെ മുഖ്യ നിര്‍മ്മാതാക്കള്‍ ആപ്പിള്‍ സ്റ്റുഡിയോസ് ആണ്. ഡാംസണ്‍ ഇദ്രിസ്, കെറി കോണ്‍ഡണ്‍, ജാവിയര്‍ ബാര്‍ദെം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം ജുറാസിക് പാര്‍ക് ഫ്രാഞ്ചൈസിയിലെ ഏഴാം ചിത്രമാണ് ജുറാസിക് വേള്‍ഡ് റീബര്‍ത്ത്. ഗാരെത് എഡ്വേര്‍ഡ്സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സ്കാര്‍ലെറ്റ് ജൊഹാന്‍സണ്‍, മഹെര്‍ഷാല അലി, ജൊനാഥന്‍ ബെയ്‍ലി, റൂപെര്‍ട്ട് ഫ്രണ്ട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 27 ന് ആണ് എഫ് 1 തിയറ്ററുകളില്‍ എത്തിയത്. ജുറാസിക് വേള്‍ഡ് റീബര്‍ത്ത് ജൂലൈ 2നും.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ