ആദ്യ ദിനം തന്നെ മികച്ച കളക്ഷനുമായി ഫോറന്‍സിക്, കണക്കുകൾ പുറത്ത് വിട്ട് സംവിധായകൻ

Published : Feb 29, 2020, 05:55 PM IST
ആദ്യ ദിനം തന്നെ മികച്ച കളക്ഷനുമായി ഫോറന്‍സിക്, കണക്കുകൾ പുറത്ത് വിട്ട് സംവിധായകൻ

Synopsis

ആദ്യ ദിവസം ചിത്രം കളക്ഷനായി നേടിയത് 2 കോടി 14 ലക്ഷം രൂപയാണ്

ടൊവിനോ തോമസ് ചിത്രങ്ങളില്‍ റിലീസ് ദിനത്തില്‍ തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഫോറന്‍സിക്. ആദ്യ ദിവസം ചിത്രം കളക്ഷനായി നേടിയത് 2 കോടി 14 ലക്ഷം രൂപയാണ്. 

ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഫോറൻസിക് സയൻസ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണ് 'ഫോറൻസിക്'. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോളും, അനസ് ഖാനും ചേർന്നാണ്. മംമ്തയാണ് ചിത്രത്തിലെ നായിക.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.  രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം ജേക്സ് റിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍