കെജിഎഫ് 2വിനെയും തോല്‍പ്പിച്ച് ഗദര്‍ 2; കളക്ഷനില്‍ തീര്‍ത്തത് പുതിയ റെക്കോഡ്.!

Published : Aug 27, 2023, 08:10 PM IST
കെജിഎഫ് 2വിനെയും തോല്‍പ്പിച്ച് ഗദര്‍ 2; കളക്ഷനില്‍ തീര്‍ത്തത് പുതിയ റെക്കോഡ്.!

Synopsis

ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍‌ശ് വെളിപ്പെടുത്തിയത് പ്രകാരം കെജിഎഫ് 2 ഹിന്ദി പതിപ്പിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഗദര്‍ 2 മറികടന്നുവെന്നാണ് പറയുന്നത്. 

മുംബൈ: ബോളിവുഡിലെ ഈ വര്‍ഷത്തെ അത്ഭുത ഹിറ്റാണ് ഗദര്‍ 2. ശരിക്കും താരപദവികള്‍ നഷ്ടപ്പെട്ടിരുന്ന സണ്ണി ഡിയോള്‍ എന്ന 90കളിലെ പൌരുഷ താരത്തില്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ചിത്രം നല്‍കിയിരിക്കുന്നത്. ചിത്രം 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് വിവരം. അതിനിടയില്‍ പല നാഴിക കല്ലുകളും ചിത്രം പിഴുതെറിയുന്നുണ്ട്.

ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍‌ശ് വെളിപ്പെടുത്തിയത് പ്രകാരം കെജിഎഫ് 2 ഹിന്ദി പതിപ്പിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഗദര്‍ 2 മറികടന്നുവെന്നാണ് പറയുന്നത്. ഈ കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളില്‍ ചിത്രം 7.10 കോടി, 13.75 കോടി എന്നിങ്ങനെയാണ് നേടിയത്. ഇതോടെ ചിത്രത്തിന്‍റെ കളക്ഷന്‍‌ 439.95 കോടി നേടി.

ട്വീറ്റില്‍ തരണ്‍ ആദര്‍‌ശ് ഇങ്ങനെ പറയുന്നു, കെജിഎഫ് 2വിനെ മറികടന്നു. ഇനി ബാഹുബലി 2. ദംഗലിന്‍റെ ലൈഫ് ടൈം ബിസിനസിനെ മറികടന്നതിന് പിന്നാലെ കെജിഎഫ് 2 വിനെയും ഗദര്‍ 2 മറികടന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും കളക്ഷന്‍‌ ലഭിക്കുന്ന മൂന്നാമത്തെ ചിത്രം ആയിരിക്കുകയാണ് ഗദര്‍ 2. മൂന്നാം ആഴ്ചയില്‍ ഇന്ത്യയിലെ ചിത്രത്തിന്‍റെ ബിസിനസ് ‌ 439.95 കോടിയാണ്. 

അതേ സമയം 1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു  2001ല്‍‌ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ തന്തു. ശരിക്കും ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെയാണ് അനില്‍ ശര്‍മ്മ ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഗദര്‍ 2 വില്‍ അമീഷ പട്ടേല്‍ സക്കീന എന്ന നായികയെ അവതരിപ്പിക്കുന്നു. 80 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ചിത്രം എന്ന് കാണാം. ഷാരൂഖ് അഭിനയിച്ച പഠാന്‍ മാത്രമാണ് കളക്ഷനില്‍ ഗദാര്‍ 2ന് മുന്നില്‍ ഉള്ളത്.എന്നാല്‍ പഠാന് 250 കോടിക്ക് അടുത്താണ് നിര്‍‌മ്മാണ ചിലവ്. പഠാന്‍റെ കളക്ഷനെ ഗദര്‍ 2 മറികടക്കുമോ എന്നതും ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുന്നുണ്ട്. 

ഗദര്‍ 2 വിജയിച്ചു; അടുത്തതായി ആ ട്രെന്‍റില്‍ കയറിപ്പിടിക്കാന്‍ ബോളിവുഡ്.!

ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ബോളിവുഡ് വിജയത്തിലേക്ക്; ഗദര്‍ 2 പഠാനെ തോല്‍പ്പിക്കുമോ?

Asianet News Live

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി