ബജറ്റ് 400 കോടി, ആദ്യ ദിനം എത്ര നേടി? '​ഗെയിം ചേഞ്ചര്‍' ഓപണിം​ഗ് കളക്ഷന്‍

Published : Jan 11, 2025, 08:07 AM IST
ബജറ്റ് 400 കോടി, ആദ്യ ദിനം എത്ര നേടി? '​ഗെയിം ചേഞ്ചര്‍' ഓപണിം​ഗ് കളക്ഷന്‍

Synopsis

ഇന്ത്യന്‍ 2 ന് ശേഷമെത്തുന്ന ഷങ്കര്‍ ചിത്രം

ഇത്തവണത്തെ സംക്രാന്ത്രി/ പൊങ്കല്‍ സീസണ്‍ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയ ചിത്രമാണ് രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍. ഇന്ത്യന്‍ 2 നേരിട്ട വലിയ പരാജയത്തിന് ശേഷം എത്തുന്ന ചിത്രമായതിനാല്‍ ഷങ്കറിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ് ഈ ചിത്രം. ഷങ്കറിന്‍റെ മുന്‍കാല ചിത്രങ്ങളെപ്പോലെതന്നെ വലിയ ബജറ്റിലാണ് ഗെയിം ചേഞ്ചറും എത്തിയിരിക്കുന്നത്. 400 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. നിര്‍മ്മാതാവിന് ശുഭകരമായിരിക്കുമോ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍? ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ ആദ്യ കണക്കുകള്‍ അനുസരിച്ച് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയിരിക്കുന്നത് 45- 50 കോടി ആണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ രാം ചരണിന്‍റെ ഏറ്റവും മികച്ച സോളോ ഓപണിംഗ് ആണ് ഇത്. 33 കോടി നേടിയ വിനയ വിധേയ രാമ ആണ് ഇതിന് മുന്‍പുണ്ടായിരുന്ന മികച്ച കളക്ഷന്‍. കര്‍ണാടകത്തില്‍ നിന്ന് 4-5 കോടിയും തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്ന് 2.50 കോടിയും ചിത്രം നേടിയെന്നും സാക്നില്‍ക് കണക്ക് കൂട്ടുന്നു. ഉത്തരേന്ത്യയിലും കരിയര്‍ ബെസ്റ്റ് സോളോ ഓപണിംഗ് ആണ് രാം ചരണ്‍ പുതിയ ചിത്രത്തിലൂടെ നേടിയത്. 7 കോടിയാണ് ഹിന്ദി നെറ്റ് കളക്ഷന്‍. 

അതായത് ഇന്ത്യയിലെ ചിത്രത്തിന്‍റെ ഓപണിംഗ് 60- 65 കോടി വരുമെന്നാണ് സാക്നില്‍കിന്‍റെ കണക്ക്. ഉത്തരേന്ത്യയിലാണ് തെന്നിന്ത്യയിലേതിനേക്കാള്‍ പോസിറ്റീവ് പ്രതികരണങ്ങള്‍ ചിത്രത്തിന് ലഭിക്കുന്നത്. അതിനാല്‍ത്തന്നെ ഹിന്ദി ബെല്‍റ്റില്‍ വരും ദിനങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. 

ALSO READ : വന്യതയുടെ താളവുമായി 'റൈഫിൾ ക്ലബ്ബി'ലെ ഗാനം; ലിറിക് വീഡിയോ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ
കളക്ഷനില്‍ മുന്നില്‍ ആര്? കഴിഞ്ഞ 6 മാസത്തെ ഒഫിഷ്യല്‍ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്