എത്രയാണ് ഓപ്പണിംഗ് കളക്ഷൻ?, പ്രേമലുവിന് ശേഷം സര്‍പ്രൈസാകുമോ ഐ ആം കാതലൻ?

Published : Nov 08, 2024, 08:56 AM IST
എത്രയാണ് ഓപ്പണിംഗ് കളക്ഷൻ?, പ്രേമലുവിന് ശേഷം സര്‍പ്രൈസാകുമോ ഐ ആം കാതലൻ?

Synopsis

ഐ ആം കാതലൻ റിലീസ് ദിവസം നേടിയത്.

മലയാളത്തിന്റെ ഭാവി താരമാണ് നസ്‍ലെൻ. പ്രേമലുവിന്റെ വമ്പൻ വിജയം യുവ താരത്തെ മുൻനിരയിലെത്തിച്ചിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. ഐ ആം കാതലൻ .39 കോടി നേടി എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ഐ ആം കാതലൻ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഐ ആം കാതലനറെ നെറ്റ് കളക്ഷനാണ് സാക്നില്‍ക്ക് പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നെറ്റ് കളക്ഷനാണ് പ്രശസ്‍ത സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് പുറത്തുവിട്ടത്. അധികം ഹൈപ്പില്ലാതെ എത്തിയ ചിത്രത്തിന് ഇത്രയും നേടാനായത് പ്രതീക്ഷകള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഗിരീഷ് എ ഡിയാണ് സംവിധാനം. ഗിരീഷ് എ ഡിയും നസ്‍ലെനും ഒന്നിക്കുമ്പോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. 
ഒരു യൂണീക് കഥയാണ് നസ്‍ലെന്റെ ചിത്രത്തിന്റെ പ്രമേയം. ഹാക്കിംഗാണ് പ്രധാന കഥാ തന്തു. 

ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൌത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്‍ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Read More: 'ബറോസ് എങ്ങനെയുണ്ട്?'. മോഹൻലാല്‍ പ്രത്യേക ഷോ സംഘടിപ്പിച്ചു<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച
'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ