വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ തീയറ്ററിലെത്തിയ അഭിഷേക് ബച്ചന്‍റെ ചിത്രത്തിന് സംഭവിച്ചത് !

Published : Nov 23, 2024, 08:22 AM IST
വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ തീയറ്ററിലെത്തിയ അഭിഷേക് ബച്ചന്‍റെ ചിത്രത്തിന് സംഭവിച്ചത് !

Synopsis

അഭിഷേക് ബച്ചൻ നായകനായ ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ മോശം തുടക്കം. 

മുംബൈ: അഭിഷേക് ബച്ചന്‍ നായകമായി എത്തിയ ഐ വാണ്ട് ടു ടോക്കിന് ബോക്സോഫീസില്‍ തണുത്ത പ്രതികരണം. ഷൂജിത് സിർകാർ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ കാര്യമായ ചലനമൊന്നും നടത്തിയില്ല. സാക്നില്‍.കോം കണക്ക് അനുസരിച്ച് റിലീസ് ദിവസമായ നവംബര്‍ 22  വെള്ളിയാഴ്ച ഒരു കോടി രൂപയിൽ താഴെയാണ് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. റൈസിംഗ് സൺ ഫിലിംസും കിനോ വർക്‌സും ചേർന്ന് നിർമ്മിച്ച ഫാമിലി ഡ്രാമ അഭിഷേക് അഭിനയിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ പടമാണ്.

ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും 25 ലക്ഷമാണ് ചിത്രം ആദ്യ ദിനം നെറ്റ് കളക്ഷന്‍ നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. 2023 ല്‍ ഇറങ്ങിയ അഭിഷേക് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ ഗൂമര്‍ എന്ന ചിത്രത്തിന് ആദ്യദിനം 85 ലക്ഷം കളക്ഷന്‍ ലഭിച്ചിരുന്നു. ഇത് വച്ചുനോക്കുമ്പോള്‍ മോശം തുടക്കമാണ്  ഐ വാണ്ട് ടു ടോക്കിന് ലഭിച്ചിരിക്കുന്നത്. 

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വിനോദലോകത്തെ പ്രധാന വാർത്തയാകുന്ന സമയത്താണ് അഭിഷേകിന്‍റെ പുതിയ ചിത്രം എത്തിയിരിക്കുന്നത്. ചിത്രം ഒരു ഓഫ് ബീറ്റ് ടൈപ്പ് ചിത്രമായതിനാലാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സമയമെടുത്തേക്കും എന്ന് പ്രമോഷനില്‍ സംവിധായകന്‍ ഷൂജിത് സിർകാർ തന്നെ സൂചിപ്പിച്ചിരുന്നു.

സിനിമയിൽ മധ്യവയസ്കനായിട്ടാണ് അഭിഷേക് എത്തുന്നത്. മകളുമായുള്ള സങ്കീർണ്ണമായ ബന്ധത്തിനിടെ ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയയെ അഭിമുഖീകരിക്കുന്ന അർജുനായി അഭിഷേക് അഭിനയിക്കുന്നു. ഐ വാണ്ട് ടു ടോക്കില്‍ ജോണി ലിവർ, അഹല്യ ബാംറൂ, ബനിതാ സന്ധു, പേളി മാണി എന്നിവരും അഭിനയിക്കുന്നു.

അതേ സമയം  ഷാരൂഖ് ഖാനും സുഹാന ഖാനും അഭിനയിച്ച കിംഗിലാണ് അഭിഷേക് അഭിനയിക്കുന്നത്. ഹൗസ്ഫുൾ ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗമായ അക്ഷയ് കുമാറിന്‍റെ ഹൗസ്ഫുൾ 5 ലും അഭിഷേക് വേഷം ചെയ്യുന്നുണ്ട്. 

'ജീവിതത്തില്‍ ഒരോ വഴിയിൽ കുടുങ്ങിയവര്‍': വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ആദ്യമായി അഭിഷേക് പൊതുവേദിയില്‍

അഭിഷേക് ഐശ്വര്യ വിമാഹമോചന ഗോസിപ്പിലെ നായിക നിമ്രതിന് അമിതാഭ് അന്ന് അയച്ച കത്ത് !

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്