പച്ചക്കള്ളം ! തിയറ്ററിൽ സീറ്റുകൾ കാലി; എങ്ങനെ 100 കോടിയായി? സ്കൈ ഫോഴ്സ് കളക്ഷൻ 'ഫേയ്ക്കെ'ന്ന് ട്രാക്കർ

Published : Feb 03, 2025, 02:09 PM ISTUpdated : Feb 03, 2025, 04:20 PM IST
പച്ചക്കള്ളം ! തിയറ്ററിൽ സീറ്റുകൾ കാലി; എങ്ങനെ 100 കോടിയായി? സ്കൈ ഫോഴ്സ് കളക്ഷൻ 'ഫേയ്ക്കെ'ന്ന് ട്രാക്കർ

Synopsis

ജനുവരി 24ന് റിലീസ് ചെയ്ത ചിത്രമാണ് സ്കൈ ഫോഴ്സ്.

ഴിഞ്ഞ കുറേക്കാലമായി പരാജയങ്ങളുടെ പടുകുഴിയിൽ ആയിരുന്നു ബോളിവുഡ് താരം അക്ഷയ് കുമാർ. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും മുടക്കു മുതൽ പോലും ലഭിക്കാതെ വൻ പരാജയം നേരിട്ടു. എന്നാൽ ഈ പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാർ തിരിച്ചു വരുന്നുവെന്നായിരുന്നു സ്കൈ ഫോഴ്സ് സിനിമയുടെ റിലീസിന് പിന്നാലെ വന്ന വിലയിരുത്തലുകൾ. ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ വച്ചായിരുന്നു ഇത്. എന്നാൽ ഈ കണക്കുകളെല്ലാം ഇല്ലാത്തതാണെന്ന് പറയുകയാണ് ഇന്റസ്ട്രി കളക്ഷൻ ട്രാക്കറായ കോമൾ നഹ്ത. 

സ്കൈ ഫോഴ്സ് ആദ്യ ആഴ്ച നേടിയത് 40.50 കോടിയാണ്. എന്നാൽ അത് 80 കോടി രൂപയാണെന്ന് നിർമാതാക്കൾ പ്രചരിപ്പിച്ചു. സിനിമ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് അറിയിക്കാൻ വിറ്റു പോകാത്ത ടിക്കറ്റുകൾ നിർമാതാക്കൾ തന്നെ വാങ്ങിയെന്നും കോമൾ നഹ്ത ആരോപിച്ചു. ബുക്ക് മൈ ഷോയിൽ സിനിമയ്ക്ക് നല്ല ബുക്കിങ്ങ് ആണെന്നും എന്നാൽ സിനിമ കാണാൻ പോകുമ്പോൾ തിയറ്ററുകളിലെ സീറ്റുകൾ കാലിയാണെന്നും കോമൾ നഹ്ത പറഞ്ഞതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ബ്ലോക്ക് ബുക്കിം​ഗ് ആയിരുന്നു സ്കൈ ഫോഴ്സിന്റേതെന്നും ഇദ്ദേഹം പറയുന്നു. ഫിലിം ഇൻഫോർമേഷൻ.കോമിനോട് ആയിരുന്നു നഹ്തയുടെ പ്രതികരണം.

അമ്പമ്പോ..എന്നാ ഒരു ഗ്ലാമറാ; 'പെൺ ലുക്കില്‍' പ്രിയ താരങ്ങള്‍, വണ്ടറടിച്ച് ആരാധകര്‍, ശ്രദ്ധനേടി വീഡിയോ

ജനുവരി 24ന് റിലീസ് ചെയ്ത ചിത്രമാണ് സ്കൈ ഫോഴ്സ്. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഇതുവരെ 112.75 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സാറാ അലി ഖാൻ, ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി