രവി തേജയ്ക്ക് വന്‍ നേട്ടമായി പുതിയ ചിത്രം; 'ഇരുമുടി' ഇതുവരെ നേടിയത്

Published : Aug 23, 2026, 09:21 AM IST
Irumudi box office collection ravi teja Shiva Nirvana Mythri Movie Makers

Synopsis

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നടൻ രവി തേജയുടെ ഏറ്റവും പുതിയ ചിത്രമായ 'ഇരുമുടി' ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നു

തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് രവി തേജ. എന്നാല്‍ അദ്ദേഹത്തിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയ പല ചിത്രങ്ങള്‍ക്കും വിചാരിച്ച നേട്ടം ഉണ്ടാക്കാനായില്ല. എന്നാല്‍ അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം തെലുങ്ക് സിനിമാ വ്യവസായത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ശിവ നിര്‍വാണ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഇരുമുടി എന്ന ചിത്രമാണ് അത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം 21 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 36.45 കോടിയാണ്.

നെറ്റ് കളക്ഷന്‍ ആവട്ടെ 31.40 കോടിയും. വിദേശ മാര്‍ക്കറ്റുകളിലേത് കൂടി ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 47.45 കോടിയാണ്. സോളോ ഹീറോ ആയി എത്തിയതില്‍ ഇതുവരെ ഏറ്റവും കളക്ഷന്‍ നേടിയ രവി തേജ ചിത്രം 2022 ല്‍ പുറത്തിറങ്ങിയ ധമാക്ക ആയിരുന്നു. 84.7 കോടി ആയിരുന്നു ചിത്രത്തിന്‍റെ ഫൈനല്‍ ആഗോള ഗ്രോസ്. ദിവസങ്ങള്‍ക്കുള്ളില്‍ ആ റെക്കോര്‍ഡ് ഇരുമുടി തകര്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സോളോ ഹീറോ ആയി ആദ്യ 100 കോടി ക്ലബ്ബിലേക്കുള്ള പ്രവേശനത്തിനും ഈ ചിത്രം രവി തേജയെ സഹായിക്കും.

പ്രിയ ഭവാനി ശങ്കര്‍, സായ് കുമാര്‍, ബേബി നക്ഷത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുല്‍ഷന്‍ കുമാറും ഭൂഷണ്‍ കുമാറും ടി സിരീസ് ഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. സഹനിര്‍മ്മാണം ശിവ് ചനാന, ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ് പ്രവീണ്‍ പുഡി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സഹി സുരേഷ്, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് നരസിംഹന്‍, ആക്ഷന്‍ റാം ലക്ഷ്മണ്‍, റിയല്‍ സതീഷ്, കൊറിയോഗ്രഫി ശേഖര്‍ വി ജെ, ബാബ ഭാസ്കര്‍.

PREV
Read more Articles on
click me!

Recommended Stories

ആദ്യ ദിനം 14.5 കോടി; മികച്ച ഓപണിംഗുമായി പൃഥ്വിരാജിന്‍റെ 'ഖലീഫ'
തുടക്കം ഞെട്ടിച്ച് വിസ്‍മയ, വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്