ബുക്ക് മൈ ഷോയിലൂടെ മാത്രം ഒരു കോടി ടിക്കറ്റുകള്‍! തമിഴ് സിനിമയില്‍ റെക്കോര്‍‍ഡ് ഇട്ട് 'ജയിലര്‍ 2'

Published : Oct 27, 2026, 08:37 PM IST
jailer 2 movie

Synopsis

റിലീസ് ചെയ്ത് പന്ത്രണ്ടാം ദിവസമാണ് ജയിലർ 2 ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്

സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ തമിഴ് ചിത്രം ജയിലര്‍ 2 ടിക്കറ്റ് വില്‍പ്പനയിലും ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം ഇതിനകം ഒരു കോടിയില്‍ പരം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. തമിഴ് സിനിമയില്‍ ഒരു ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതുവരെ ഹിന്ദി, തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിഞ്ഞിരുന്ന നേട്ടമാണ് ഇത്. തിയറ്റര്‍ റിലീസിന്‍റെ 12-ാമത്തെ ദിവസമാണ് ജയിലര്‍ 2 ഈ നേട്ടം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 7 മണിക്കും 8 മണിക്കും ഇടയിലുള്ള സമയത്താണ് ജയിലര്‍ 2 ഈ നേട്ടം കൈവരിച്ചതെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുക്ക് മൈ ഷോയിലൂടെ ജയിലര്‍ 2 നടത്തിയ പ്രീ സെയില്‍ മാത്രം 13.90 ലക്ഷം ടിക്കറ്റുകളുടേത് ആയിരുന്നു. ഓപണിംഗ് വീക്കെന്‍ഡില്‍ ആകെ 13.90 ലക്ഷം ടിക്കറ്റുകളും ചിത്രത്തിന്‍റേതായി വിറ്റുപോയിരുന്നു. ജയിലര്‍ 2 ന് മുന്‍പ് ബുക്ക് മൈ ഷോയിലൂടെ ഒരു കോടിയില്‍ പരം ടിക്കറ്റുകള്‍ വിറ്റ ചിത്രങ്ങളില്‍ ഹിന്ദിയില്‍ നിന്ന് അഞ്ചും തെലുങ്കില്‍ നിന്ന് നാലും കന്നഡത്തില്‍ നിന്ന് രണ്ടും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പുഷ്പ 2 ദി റൂള്‍, കെജിഎഫ് ചാപ്റ്റര്‍ 2, ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍, ധുരന്ധര്‍, കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1, ആര്‍ആര്‍ആര്‍, കല്‍ക്കി 2898 എഡി, ഛാവ, ജവാന്‍, സ്ത്രീ 2, ധുരന്ധര്‍ 2 ദി റിവെഞ്ച് എന്നിവയാണ് ജയിലര്‍ 2 ന് മുന്‍പ് ബുക്ക് മൈ ഷോയിലൂടെ ഒരു കോടിയില്‍ പരം ടിക്കറ്റ് വിറ്റ ചിത്രങ്ങള്‍.

ജയിലര്‍ 2 ന് മുന്‍പ് ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ തമിഴ് ചിത്രം ജയിലര്‍ ആദ്യ ഭാഗം ആയിരുന്നു. 92.1 ലക്ഷം ടിക്കറ്റുകളാണ് ഈ ചിത്രം വിറ്റത്. ലിയോ 73 ലക്ഷവും കൂലി 60.9 ലക്ഷവും ടിക്കറ്റുകള്‍ വിറ്റിരുന്നു. അതേസമയം ജയിലര്‍ 2 ന്‍റെ ലൈഫ് ടൈം കളക്ഷന്‍ നിലവില്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.

PREV
Read more Articles on
click me!

Recommended Stories

600 കോടി പിന്നിട്ട് 'ജയിലർ 2'; തരംഗമായി മുത്തുവേൽ പാണ്ഡ്യൻ
ആഗോളതലത്തിൽ 500 കോടി പിന്നിട്ട് ജയിലർ 2; ബോക്സ് ഓഫീസിൽ തൂത്തുവാരി മുത്തുവേൽ പാണ്ഡ്യനും സംഘവും