ഇതാദ്യം, ജയറാമിന്റെ ഓസ്‍ലര്‍ കൊച്ചി കളക്ഷനില്‍ ആ റെക്കോര്‍ഡിലേക്ക്

Published : Jan 19, 2024, 01:04 PM IST
ഇതാദ്യം, ജയറാമിന്റെ ഓസ്‍ലര്‍ കൊച്ചി കളക്ഷനില്‍ ആ റെക്കോര്‍ഡിലേക്ക്

Synopsis

കൊച്ചിയില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഓസ്‍ലര്‍.

ജയറാം നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഓസ്‍ലര്‍. വേറിട്ട ഭാവത്തിലും രൂപത്തിലുമാണ് ജയറാം ചിത്രത്തില്‍ എത്തിയത് എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു പ്രത്യേകത. മികച്ച സ്വീകാര്യതയും ഓസ്‍ലര്‍ക്ക് ലഭിച്ചിരുന്നു. കൊച്ചിയില്‍ മാത്രമായും ഓസ്‍ലര്‍ വൻ കളക്ഷൻ നേടുന്നു എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊച്ചിൻ മള്‍ട്ടിപ്ലക്സുകളില്‍ 85 ലക്ഷമാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇവിടെ നിന്ന് മാത്രമായി ഒരു കോടിയില്‍ അധികം ഓസ്‍ലര്‍ നേടുമെന്നാണ് നിലവിലെ സാഹചര്യത്തിലെ സൂചനകള്‍.  ആദ്യമായിട്ടാണ് കൊച്ചിയില്‍ ഒരു കോടിയിലധികം കളക്ഷൻ ജയറാമിന് നേടാനാകുന്നത് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. മമ്മൂട്ടിയുടെ അതിഥി വേഷവും ജയറാമിന്റെ ചിത്രത്തില്‍ നിര്‍ണായകമായിരുന്നു.

മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷം ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ജയറാം നായകനായി വേഷമിട്ട ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില്‍ ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയറാമിന്റെ ഓസ്‍‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കുമ്പോള്‍ നിര്‍ണായക വേഷത്തില്‍ യുവ താരങ്ങളായ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും ഉണ്ട്.

ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്‍ലര്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.

Read More: മലൈക്കോട്ടൈ വാലിബന്റെ റിലീസിനു മുന്നേയുള്ള കളക്ഷൻ ഞെട്ടിക്കുന്നു, റെക്കോര്‍ഡ് കുതിപ്പോടെ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ
കളക്ഷനില്‍ മുന്നില്‍ ആര്? കഴിഞ്ഞ 6 മാസത്തെ ഒഫിഷ്യല്‍ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്