80 കോടി പടം റിലീസായി, ആലിയ ഭട്ടിന് പത്ത് വര്‍ഷത്തില്‍ ആദ്യമായി തീയറ്ററില്‍ നിന്നും ഇങ്ങനെയൊരു പ്രതികരണം !

Published : Oct 15, 2024, 10:20 AM IST
 80 കോടി പടം റിലീസായി, ആലിയ ഭട്ടിന് പത്ത് വര്‍ഷത്തില്‍ ആദ്യമായി തീയറ്ററില്‍ നിന്നും ഇങ്ങനെയൊരു പ്രതികരണം !

Synopsis

ആലിയ ഭട്ട് നായികയായെത്തിയ ജിഗ്ര ബോക്സ് ഓഫീസിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഉയര്‍ന്നുവന്ന വിവാദങ്ങളും ചിത്രത്തെ ബാധിച്ചു

മുംബൈ: ആലിയ ഭട്ട് നായികയായി എത്തിയ ജിഗ്ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. ആലിയ ഭട്ടും വേദാംഗ് റെയ്‌നയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒപ്പം ആലിയ ഭട്ടും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയാണ്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ അത്ര നല്ല പ്രകടനമല്ല നടത്തുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. 

വിവാദങ്ങൾക്കൊപ്പം ജിഗ്ര ബോക്‌സ് ഓഫീസിലും മോശം പ്രകടനമാണ് നടത്തുന്നത്. റിലീസ് ചെയ്ത് നാലാം ദിവസമായ തിങ്കളാഴ്ച 1.50 കോടി മാത്രമാണ് കളക്ഷന്‍ നേടിയത്. ഇതോടെ ചിത്രത്തിന്‍റെ മൊത്തം ബോക്സോഫീസ് കളക്ഷന്‍ 18.10 കോടി രൂപയായി. 

2014-ന് ശേഷം ഒരു ആലിയ ചിത്രത്തിന് ഏറ്റവും മോശം ഓപ്പണിംഗ് ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. തിയേറ്ററുകളിൽ ചിത്രം വര്‍ക്കായോ എന്ന സംശയം നിരൂപകരും ഉയര്‍ത്തുന്നുണ്ട്. ആലിയ ഭട്ട് അഭിനയിച്ച മുൻ സോളോ ഹിറ്റുകളായ റാസിയും ഗംഗുഭായ് കത്യവാടിയും 7.5 കോടി മുതൽ 10.5 കോടി രൂപ വരെ ഉയർന്ന ഓപ്പണിംഗ്  കളക്ഷൻ നേടിയ ഇടത്താണ് ജിഗ്രയുടെ പതനം എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. എണ്‍പത് കോടിയോളം മുടക്കിയാണ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

വാസൻ ബാല സംവിധാനം ചെയ്ത ജിഗ്ര ഒരു ആക്ഷന്‍ ചിത്രമാണ്. വേദാംഗ് റെയ്‌ന അവതരിപ്പിച്ച അങ്കുർ  എന്ന് അനിയന്‍ കഥാപാത്രത്തെ വിദേശത്തെ അതീവ സുരക്ഷ ജയിലില്‍ നിന്നും രക്ഷിക്കാന്‍ സഹോദരിയായ ആലിയ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കഥ. 

ആക്ഷൻ കോമഡി മർഡ് കോ ദർദ് നഹി ഹോട്ട, ക്രൈം-ത്രില്ലർ പെഡ്‌ലേഴ്‌സ്, കോമിക് ക്രൈം ത്രില്ലര്‍ മോണിക്ക, ഓ മൈ ഡാർലിംഗ് എന്നിവ സംവിധാനം ചെയ്ത സംവിധായകനാണ് വാസൻ ബാല. അതേ സമയം ആലിയ ഭട്ട് ജിഗ്രയുടെ ബോക്‌സ് ഓഫീസ് നമ്പറുകൾ പെരുപ്പിച്ച് കാണിച്ചെന്ന് ദിവ്യ ഖോസ്‌ല കുമാർ ആരോപിച്ചു.

പ്രമുഖ നടന്‍ സംവിധായകന്‍, നായകന്‍ സൂര്യ, റഹ്മാന്‍റെ സംഗീതം : വന്‍ പ്രഖ്യാപനമായി പുതിയ ചിത്രം 'സൂര്യ 45'

ദുബായിലെ ഭര്‍ത്താവിന് ഗംഭീര സര്‍പ്രൈസ് നല്‍കി നടി ഹരിത നായര്‍

PREV
click me!

Recommended Stories

വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍
കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍