ഞെട്ടിത്തരിച്ച് വമ്പൻമാര്‍, ആരൊക്കെ വീണു?, കളക്ഷൻ പുറത്തുവിട്ട് ദേവരയുടെ നിര്‍മാതാക്കള്‍, സര്‍പ്രൈസ്

Published : Sep 28, 2024, 12:45 PM IST
ഞെട്ടിത്തരിച്ച് വമ്പൻമാര്‍, ആരൊക്കെ വീണു?, കളക്ഷൻ പുറത്തുവിട്ട് ദേവരയുടെ നിര്‍മാതാക്കള്‍, സര്‍പ്രൈസ്

Synopsis

ജൂനിയര്‍ എൻടിആറിന്റെ ദേവരയുടെ ഓപ്പണിംഗ് കളക്ഷൻ പുറത്തുവിട്ട് നിര്‍മാതാക്കള്‍.  

ജൂനിയര്‍ എൻടിആറിന്റെ സംഹാര താണ്ഡവമാണ് തിയറ്ററുകളില്‍ എന്നാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ എൻടിആറിന്റെ ദേവര രാജ്യമൊട്ടാകെയുള്ള തിയറ്ററുകളില്‍ തീ പടര്‍ത്തിയിരിക്കുകയാണ്. ദേവര വമ്പൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ജൂനിയര്‍ എൻടിആറിന്റെ ദേവര 172 കോടിയാണ് ആഗോളതലത്തില്‍ റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്.

കല്‍ക്കി 2898 എഡി മാത്രമാണ് കളക്ഷനില്‍ ദേവരയ്‍ക്ക് മുന്നില്‍ റിലീസിന് ഇന്ത്യൻ സിനിമയായിട്ട് ഉള്ളത്. കല്‍ക്കി 2898 എഡി 180 കോടിയാണ് റിലീസിന് നേടിയത്. ജൂനിയര്‍ എൻടിആറും ദേവരയോടെ ഇന്ത്യൻ താരങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ്. ആരൊക്കെ വീഴ്‍ത്തിയാകും ദേവര മുന്നേറുകയെന്നത് കളക്ഷൻ കണക്കുകളില്‍ നിന്ന് വ്യക്തമാകാൻ കാത്തിരിക്കണം.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ട്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയാണ് പ്രതിഫലമെന്ന് ദേവരയുടെ നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: മന്ത്രി നിര്‍ണായകമായ തീരുമാനമെടുത്തു, രജനികാന്ത് ചിത്രം വേട്ടൈയന് ഇനി തമിഴകത്ത് വിലസാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍
102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?