ജുറാസിക് വേൾഡ് റീബർത്ത്: ബോക്സ് ഓഫീസിൽ ദിനോസറുകള്‍ ആധിപത്യം നടത്തുമോ, പ്രവചനം ഇങ്ങനെ !

Published : Jul 03, 2025, 08:02 AM IST
Jurassic World Rebirth trailer Scarlett Johansson

Synopsis

ജുറാസിക് വേൾഡ് ഫ്രാഞ്ചൈസിയുടെ ഏഴാമത്തെ ചിത്രം ജുറാസിക് വേൾഡ് റീബർത്ത് ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

കൊച്ചി: ഹോളിവുഡിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ജുറാസിക് പാർക്കിന്‍റെ ഏഴാമത്തെ ചിത്രമായ ജുറാസിക് വേൾഡ് റീബർത്ത് ബോക്സ് ഓഫീസിൽ ഉഗ്രൻ തുടക്കം ലഭിക്കുമെന്ന് ട്രാക്കര്‍മാര്‍. ജൂലൈ 2-ന് ബുധനാഴ്ച അമേരിക്കയിൽ റിലീസ് ചെയ്ത ഈ ചിത്രം യുഎസ് സ്വാതന്ത്ര്യ ദിനമായ ജൂലൈ നാല്‍ ഉള്‍പ്പെടുന്ന അഞ്ച് ദിവസത്തെ ഓപ്പണിങ് വീക്കെൻഡിൽ 100 മുതൽ 125 മില്യൺ ഡോളർ വരെ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തിൽ 250 മില്യൺ ഡോളറിലധികം വരുമാനം ഈ ചിത്രം ആദ്യ വാരാന്ത്യത്തിൽ സ്വന്തമാക്കുമെന്ന് ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റീവൻ സ്പിൽബർഗിന്റെ അംബ്ലിൻ പ്രൊഡക്ഷനും യൂണിവേഴ്സൽ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 180 മില്യൺ ഡോളറിന്റെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

എന്നാൽ ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നതനുസരിച്ച് ചിത്രത്തിന്‍റെ ബജറ്റ് 225 മില്യൺ ഡോളർ വരെയാകാമെന്നും സൂചനയുണ്ട്. ഈ ബജറ്റ് തിരിച്ചുപിടിക്കാൻ 360 മുതൽ 400 മില്യൺ ഡോളർ വരെ ആഗോള ബോക്സ് ഓഫീസിൽ ജുറാസിക് വേള്‍ഡ് റീബെര്‍ത്ത് നേടേണ്ടതുണ്ട്, ഇത് ഈ ഫ്രാഞ്ചൈസിയുടെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ സാധ്യമാണ് എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

സ്കാർലറ്റ് ജോഹാൻസൺ, മഹർഷല അലി, ജോനാഥൻ ബെയ്‌ലി എന്നിവർ മുഖ്യകഥാപാത്രങ്ങലായി വരുന്ന ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയന്റെ തുടർച്ചയാണ്. ഈ ചിത്രത്തിന്‍റെ ടൈം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്. ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് ഹൃദ്രോഗത്തിന് വിപ്ലവകരമായ ഒരു മരുന്ന് കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

റോഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗാരെത് എഡ്വേർഡ്സാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാർത്ഥ ജുറാസിക് പാർക്ക് തിരക്കഥാകൃത്തായ ഡേവിഡ് കോപ്പാണ്.

നിരൂപകരിൽ നിന്ന് ജുറാസിക് വേൾഡ് റീബർത്ത് മിശ്രിതമായ പ്രതികരണങ്ങളാണ് നേടിയിട്ടുള്ളത്. റോട്ടൻ ടൊമാറ്റോസിൽ 54% റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്, ഇത് മുൻ ജുറാസിക് വേൾഡ് ചിത്രങ്ങളെ അപേക്ഷിച്ച് താഴ്ന്നതാണ്. എന്നിരുന്നാലും വെറൈറ്റിയുടെ മുഖ്യ ചലച്ചിത്ര നിരൂപകനായ പീറ്റർ ഡെബ്രൂജ്, ഈ ചിത്രം മുൻ ജുറാസിക് വേള്‍ഡ് ചിത്രങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

മമ്മൂട്ടി കമ്പനിക്ക് ബമ്പര്‍! കേരളം മുതല്‍ ന്യൂസിലന്‍ഡ് വരെ എത്ര നേടി? 'കളങ്കാവല്‍' ക്ലോസിംഗ് ബോക്സ് ഓഫീസ്
ജയറാം റിട്ടേണ്‍സ്, രണ്ടാം ദിനം കളക്ഷന്‍ ഇരട്ടി! 'ആശകള്‍ ആയിരം' ഇതുവരെ നേടിയത്