കളക്ഷനില്‍ 106 ശതമാനം വര്‍ദ്ധനവ്; ശനിയാഴ്ച തൂക്കി കല്‍ക്കി 2898 എഡി; ഞെട്ടിച്ചത് ഹിന്ദി മേഖല

Published : Jul 07, 2024, 09:41 AM IST
കളക്ഷനില്‍ 106 ശതമാനം വര്‍ദ്ധനവ്; ശനിയാഴ്ച തൂക്കി കല്‍ക്കി 2898 എഡി; ഞെട്ടിച്ചത് ഹിന്ദി മേഖല

Synopsis

ഇതോടെ ഇന്ത്യയില്‍ കല്‍ക്കി 466 കോടി നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റ് സാക്നില്‍ക്.കോം പറയുന്നത് 

മുംബൈ:  ഇന്ത്യന്‍ ബോക്സോഫീസില്‍ കുതിപ്പ് തുടരുന്ന നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി രണ്ടാമത്തെ ശനിയാഴ്ചയും ഗംഭീര കളക്ഷന്‍ കുറിച്ചു. വെള്ളിയാഴ്ചത്തെ കളക്ഷന്‍ വച്ച് നോക്കുമ്പോള്‍ 106 ശതമാനം വര്‍ദ്ധനവാണ് റിലീസ് ചെയ്ത് പത്താം ദിവസം കല്‍ക്കി നേടിയത് എന്നാണ് ബോക്സോഫീസ് ട്രാക്കിംഗ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ച് ഹിന്ദിയില്‍ നിന്നാണ് കൂടുതല്‍ കളക്ഷന്‍ കല്‍ക്കി ശനിയാഴ്ച നേടിയത്. 34.45 കോടിയാണ് കല്‍ക്കിയുടെ പത്താം ദിവസത്തിലെ ഇന്ത്യന്‍ കളക്ഷന്‍. തെലുങ്ക് - 11 കോടി, ഹിന്ദി- 18 കോടി, കന്നഡ 0.45 കോടി, തമിഴ് 3 കോടി, മലയാളം 1.5 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. 

ഇതോടെ ഇന്ത്യയില്‍ കല്‍ക്കി 466 കോടി നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റ് സാക്നില്‍ക്.കോം പറയുന്നത് തെലുങ്ക് 228.65 കോടി, തമിഴ്  27.1 കോടി, ഹിന്ദി 190 കോടി, മലയാളം 16.4 കോടി, കന്നഡ 3.45 കോടി എന്നിങ്ങനെയാണ് ഇതിന്‍റെ വേര്‍തിരിവ്. 

അതേ സമയം കല്‍ക്കി 2898 എഡി ആഗോളതലത്തില്‍ 800 കോടി പിന്നിട്ടുവെന്നാണ് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് കഴിഞ്ഞ ദിവസം ഇറക്കിയ ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ അറിയിച്ചത്. ചിത്രത്തിന് ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം രണ്ടാം വാരാന്ത്യത്തില്‍ 1000 കോടി എന്ന ലക്ഷ്യം മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പ്രഭാസ് ദീപിക പാദുകോണ്‍ അമിതാഭ് ബച്ചന്‍ കമല്‍ഹാസന്‍ എന്നിങ്ങനെ വന്‍ താര നിര അണിനിരന്ന ചിത്രം ജൂണ്‍ 27നാണ് തീയറ്ററില്‍ എത്തിയത്. 

ഇന്ത്യന്‍ 2 സംഗീതം എആര്‍ റഹ്മാന്‍ ചെയ്യാത്തത് എന്താണ്?: വെളിപ്പെടുത്തി സംവിധായകന്‍ ഷങ്കര്‍

മുന്നില്‍ നിര്‍ണ്ണായക 2 ദിനം, 1000 കോടി ? കൽക്കി 2898 എഡി കലക്കുമോ ഇന്ത്യന്‍ ബോക്സോഫീസ്

PREV
click me!

Recommended Stories

പവർ പാക്ക്ഡ് പോസിറ്റീവ് ഓപ്പണിംഗുമായി റൗഡികൾ റിങ്ങിലേക്ക്; ആദ്യദിനം തന്നെ തിയേറ്ററുകൾ ഇളക്കി മറിച്ച് 'ചത്താ പച്ച'
'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച