ഷാരൂഖാന്‍റെ ജവാനെ മലര്‍ത്തിയടിച്ച് കല്‍ക്കി പ്രഭാവം: കല്‍ക്കി 2898 എഡി തീര്‍ക്കുന്നത് പുതു ചരിത്രം

Published : Jun 30, 2024, 02:58 PM IST
ഷാരൂഖാന്‍റെ ജവാനെ മലര്‍ത്തിയടിച്ച് കല്‍ക്കി പ്രഭാവം: കല്‍ക്കി 2898 എഡി തീര്‍ക്കുന്നത് പുതു ചരിത്രം

Synopsis

ഇപ്പോഴിത ടിക്കറ്റ് വില്‍പ്പനയില്‍ കല്‍ക്കി 2898 എഡി പുതിയ റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

മുംബൈ: നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോഴത്തെ കുതിപ്പ് വച്ച് ചിത്രം റിലീസ് വാരാന്ത്യത്തില്‍ 500 കോടി തികയ്ക്കും എന്നാണ് ബോക്സോഫീസ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ഇപ്പോഴിത ടിക്കറ്റ് വില്‍പ്പനയില്‍ കല്‍ക്കി 2898 എഡി പുതിയ റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

കൽക്കി 2898 എഡി ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ആദ്യ ഞായറാഴ്ച ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയില്‍ 95000ത്തോളം ടിക്കറ്റുകളാണ് ഒരോ മണിക്കൂറിലും വിറ്റുപോകുന്നത്. ഷാരൂഖ് ഖാന്‍റെ ബ്ലോക്ക്ബസ്റ്റർ ജവാന്‍റെ  ഒരു മണിക്കൂറിൽ 86000 ടിക്കറ്റുകള്‍ എന്ന മുൻ റെക്കോർഡാണ്  കല്‍ക്കി 2898 എഡി  മറികടന്നത്. 

റിലീസിന് ശേഷം റിവ്യൂകളിലൂടെയും മൗത്ത് പബ്ലിസിറ്റിയിലൂടെയും നേടിയ ബോക്‌സ് ഓഫീസിലെ മികവ് ഉറപ്പിക്കുകയാണ് ഈ പുതിയ റെക്കോഡിലെ പ്രഭാസ്, ദീപിക പാദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം.

വന്‍തോതില്‍ ടിക്കറ്റ് വിറ്റുപോകുന്നതിനാല്‍ മണിക്കൂറിൽ ഒരുലക്ഷം ടിക്കറ്റ് എന്ന റെക്കോഡ് കൽക്കി 2898 എഡിക്ക് അസാധ്യമല്ലെന്നും വിലയിരുത്തല്‍ വരുന്നുണ്ട്.  

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്‍ ഡിയാ​ഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണിത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ മേക്കിംഗ് രീതി പരക്കെ അഭിപ്രായം നേടുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രം ജൂൺ 27 നാണ് പുറത്തിറങ്ങിയത്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർ അഭിനയിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി 220 കോടി നേടിയെന്നാണ് സാക്നില്‍ക്.കോം കണക്ക് പറയുന്നത്. 

'പറഞ്ഞത് പറഞ്ഞപോലെ' ; ശനിയാഴ്ച ഞെട്ടിച്ച് 'കൽക്കി 2898 എഡി': ഗംഭീര കളക്ഷന്‍

കല്‍ക്കി കലക്കിയിട്ടും മഹാരാജയായി വിജയ് സേതുപതി; ബോക്സോഫീസില്‍ വന്‍ നേട്ടം
 

PREV
click me!

Recommended Stories

വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍
കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍