എമ്പുരാനും തുടരുവും വീഴുമോ ? 200 കോടിയിലേക്ക് കുതിച്ച് ലോക; ബുക്കിങ്ങിലും വിട്ടുവീഴ്ചയില്ലാതെ ചിത്രം

Published : Sep 08, 2025, 08:37 AM ISTUpdated : Sep 08, 2025, 08:40 AM IST
Lokah

Synopsis

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോകുന്ന സിനിമയും ലോകയാണ്.

ചില സിനിമകൾ അങ്ങനെയാണ്, മുൻവിധികളെ കാറ്റിൽ പറത്തിക്കൊണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അവയ്ക്ക് മൗത്ത് പബ്ലിസിറ്റിയും ധാരാളമായിരിക്കും. മൗത്ത് പബ്ലിസിറ്റി ലഭിച്ചു കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ്, ആ ചിത്രം ഹിറ്റായി മാറും. അത്തരത്തിലൊരു സിനിമ മലയാളത്തിന് ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. ലോക ചാപ്റ്റർ 1 ചന്ദ്ര ആണ് ആ ചിത്രം. മോളിവുഡിന് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ലോക ബോക്സ് ഓഫീസിൽ ​ഗംഭീര പ്രകടനമാണ് ഓരോ ദിവസവും കാഴ്ചവയ്ക്കുന്നത്. ഓണം ദിനങ്ങളായതിനാൽ കളക്ഷനിൽ വമ്പൻ മാറ്റം തന്നെ ലോകയ്ക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ലോക ചാപ്റ്റർ 1 ചന്ദ്ര തിയറ്ററുകളിൽ എത്തി പതിനൊന്ന് ദിവസം പിന്നിടുമ്പോൾ ആ​ഗോള തലത്തിൽ ഇതുവരെ ചിത്രം നേടിയ കണക്കുകൾ പുറത്തുവരികയാണ്. വൈകാതെ തന്നെ ലോക 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 168.25 കോടിയാണ് ലോക ആ​ഗോള തലത്തിൽ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യ നെറ്റ് കളക്ഷൻ 72.35 കോടിയും ​ഗ്രോസ് കളക്ഷൻ 84.55 കോടിയുമാണ്. ഓവർസീസിൽ നിന്നും 83.70 കോടി രൂപയാണ് ലോക നേടിയിരിക്കുന്നത്.

കേരളത്തിൽ 51.75 കോടിയാണ് പത്ത് ദിവസത്തെ ലോകയുടെ കളക്ഷൻ. കർണാടക- 7.88 കോടി, തെലങ്കാന, ആന്ധ്രാപ്രദേശ്- 10.1 കോടി, തമിഴ്നാട്- 10.85 കോടി എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. രണ്ടാം ശനിയാഴ്ച 10 കോടി രൂപയായിരുന്നു ലോക നേടിയത്. അതേസമയം, ​ഗംഭീര ബുക്കിം​ഗ് ആണ് ഇപ്പോൾ ലോകയ്ക്ക് നടന്നു കൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോകുന്ന സിനിമയും ലോകയാണ്.

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി