തെലുങ്ക്, ഹിന്ദി റിലീസുകളിലും നേട്ടമുണ്ടാക്കി 'കാന്താരാ'; റിലീസ് ദിനത്തില്‍ നേടിയത്

Published : Oct 16, 2022, 01:02 PM IST
തെലുങ്ക്, ഹിന്ദി റിലീസുകളിലും നേട്ടമുണ്ടാക്കി 'കാന്താരാ'; റിലീസ് ദിനത്തില്‍ നേടിയത്

Synopsis

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

കെജിഎഫിനു ശേഷം കന്നഡ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ നേടുന്ന ചിത്രമാവുകയാണ് റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താരാ. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് സ്ക്രീനുകള്‍ കുറവെങ്കിലും പാന്‍ ഇന്ത്യന്‍ റിലീസ് ഉണ്ടായിരുന്നു. ആദ്യ 11 ദിനങ്ങളില്‍ നിന്ന് 60 കോടി നേടിയ ചിത്രം കര്‍ണാടകത്തിന് പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ഇതുപ്രകാരം തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ ഈ വാരാന്ത്യം തിയറ്ററുകളിലെത്തി. അതിന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുമുണ്ട്.

ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ നേടിയ ഇനിഷ്യല്‍ കളക്ഷന്‍ സംബന്ധിച്ച കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യദിനം ചിത്രം 2.1 കോടി മുതല്‍ 3.8 കോടി വരെ നേടിയതായി വിവിധ ട്രാക്കര്‍മാരുടെ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. അതേസമയം തെലുങ്ക് പതിപ്പിന് ആഗോള റിലീസ് ആണ് വിതരണക്കാര്‍ നല്‍കിയിരിക്കുന്നത്. തെലുങ്ക് പതിപ്പിന്‍റെ ആഗോള ഗ്രോസ് 5 കോടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നേടിയ ആദ്യദിന ഗ്രോസ് 1.27 കോടി വരുമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു.

ALSO READ : രണ്ടാം ശനിയാഴ്ച കളക്ഷനിലും മുന്നേറി 'റോഷാക്ക്'; സമീപകാല ഹിറ്റുകളെയെല്ലാം മറികടന്ന് മമ്മൂട്ടി ചിത്രം

അതേസമയം ഒക്ടോബര്‍ 20 ന് ആണ് കാന്താരാ മലയാളം പതിപ്പ് റിലീസ് ചെയ്യപ്പെടുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. റിഷഭ് ഷെട്ടി തന്നെ നായകനുമാവുന്ന ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്