ആഗോള ബോക്സ് ഓഫീസില്‍ നേട്ടം തുടര്‍ന്ന് സല്‍മാന്‍; 'കിസീ കാ ഭായ്' ഒരാഴ്ചയില്‍ നേടിയ കളക്ഷന്‍

Published : Apr 29, 2023, 11:46 AM ISTUpdated : Apr 29, 2023, 12:07 PM IST
ആഗോള ബോക്സ് ഓഫീസില്‍ നേട്ടം തുടര്‍ന്ന് സല്‍മാന്‍; 'കിസീ കാ ഭായ്' ഒരാഴ്ചയില്‍ നേടിയ കളക്ഷന്‍

Synopsis

ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം എത്തിയത്

ഷാരൂഖ് ഖാന്‍റെ പഠാന് പിന്നാലെ അടുത്തൊരു വിജയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. എന്നാല്‍ ഓരോ ശ്രദ്ധേയ പ്രോജക്റ്റ് എത്തുമ്പോഴും പ്രതീക്ഷ അര്‍പ്പിക്കുമെങ്കിലും ചലച്ചിത്ര വ്യവസായത്തിന് നിരാശയായിരുന്നു ഫലം. എന്നാല്‍ ഇപ്പോഴിതാ ഒരു ചിത്രം ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ഒരു ആശ്വാസജയം സമ്മാനിക്കുകയാണ്. സല്‍മാന്‍ ഖാന്‍ നായകനായ കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് ആ ചിത്രം. ഭേദപ്പെട്ട ഓപണിംഗ് നേടിയിരുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരം നേടിയ കളക്ഷന്‍ എത്രയെന്ന വിവരം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 68.17 കോടി നേടിയ ചിത്രം അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഉണ്ടാക്കിയ നേട്ടം 112.80 കോടി ആയിരുന്നു. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആദ്യ വാരം ചിത്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 151.12 കോടിയാണ്. 

 

ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം ഏപ്രില്‍ 21 ന് റിലീസ് ചെയ്യപ്പെട്ടത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ വെങ്കടേഷ്, ഭൂമിക ചൗള, ജഗപതി ബാബു, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ALSO READ : ബി​ഗ് ബോസ് ഹൗസില്‍ താനിനി പണിയെടുക്കില്ലെന്ന് ഒമര്‍ ലുലു; അങ്ങനെയെങ്കില്‍ ഭക്ഷണമില്ലെന്ന് മനീഷ

PREV
click me!

Recommended Stories

പവർ പാക്ക്ഡ് പോസിറ്റീവ് ഓപ്പണിംഗുമായി റൗഡികൾ റിങ്ങിലേക്ക്; ആദ്യദിനം തന്നെ തിയേറ്ററുകൾ ഇളക്കി മറിച്ച് 'ചത്താ പച്ച'
'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച