നേരിയ വ്യത്യാസം, രേഖാചിത്രം വീണു ! ഒന്നാമനിനി ആ പടം; പിന്തള്ളപ്പെട്ട് മമ്മൂട്ടി, 2025ൽ പണംവാരിയ മലയാള സിനിമകൾ

Published : Mar 15, 2025, 10:14 AM ISTUpdated : Mar 15, 2025, 11:29 AM IST
നേരിയ വ്യത്യാസം, രേഖാചിത്രം വീണു ! ഒന്നാമനിനി ആ പടം; പിന്തള്ളപ്പെട്ട് മമ്മൂട്ടി, 2025ൽ പണംവാരിയ മലയാള സിനിമകൾ

Synopsis

ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ രേഖാചിത്രം ആണ്.

രു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണം ലഭിക്കുക എന്നത് ഏതൊരു സിനിമാ പ്രവർത്തകന്റെയും സ്വപ്നമാണ്. അത്തരത്തിലുള്ള ഒരുപിടി സിനിമകളാണ് പുതുവർഷം പിറന്ന് മൂന്ന് മാസം പിന്നിടുമ്പോൾ മലയാളികൾക്ക് മുന്നിലെത്തിയത്. ചില ചിത്രങ്ങൾ ​ഗംഭീര പ്രതികരണങ്ങൾ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മികച്ച പ്രതികരണങ്ങൾക്കൊപ്പം ബോക്സ് ഓഫീസിലും തിളങ്ങിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ടോപ് 10 സിനിമകളുടെ ലിസ്റ്റാണിത്. 

ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ രേഖാചിത്രം ആണ്. ആസിഫ് അലി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോഫിൻ ടി ചാക്കോ ആയിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോൾ രേഖാചിത്രത്തിന് ഒരു എതിരാളി എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി ആണിത്. കേരള കളക്ഷനിൽ ഒന്നാം സ്ഥാനത്താണ് കുഞ്ചാക്കോ ബോബൻ ചിത്രം ഇപ്പോഴുള്ളത്. 26.85 കോടി കേരളത്തിൽ നിന്നും ആകെ നേടിയപ്പോൾ, ഓഫീസൽ ഓൺ ഡ്യൂട്ടി 27.5 കോടിയാണ് ഇതുവരെ നേടിയത്. നിലവിൽ ചിത്ര പ്രദർശനം തുടരുകയാണ്. പത്ത് കോടിയോളം കളക്ഷൻ നേടി പൊൻമാൻ ആണ് മൂന്നാം സ്ഥാനത്ത്. ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ് നാലാം സ്ഥാനത്താണ്. 9.75 കോടിയാണ് ഈ പടം നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. 

ജേക്സ് ബിജോയിയുടെ സം​ഗീതത്തിൽ 'കത്തും കനൽ..'; ഓഫീസർ ഓൺ ഡ്യൂട്ടി മുന്നേറുന്നു

2025ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ

ഓഫീസർ ഓൺ ഡ്യൂട്ടി- 27.5 കോടി*
രേഖാചിത്രം- 26.85 കോടി
പൊൻമാൻ- 10.5 കോടി
ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ്- 9.75 കോടി
ബ്രൊമാൻസ്- 9.2 കോടി*
ഐഡന്റിറ്റി- 8. 5 കോടി
ഒരു ജാതി ജാതകം- 7. 75 കോടി
പ്രാവിൻകൂട് ഷാപ്പ്- 5.5 കോടി
ദാവീദ്- 5.25 കോടി
പൈങ്കിളി- 3.60 കോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്